ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലെ മൂന്നാം ടെസ്റ്റിന് ധരംശാലയ്‌ക്ക് പകരം മൊഹാലി വേദിയായേക്കുമെന്ന് റിപ്പോര്‍ട്ട്. നേരത്തെ വേദിയായി നിശ്ചയിച്ച ധരംശാലയിലെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ അവസാനിക്കാത്തതിനെ തുടര്‍ന്നാണിത്. മഴ കാരണം വലിയ നാശമുണ്ടായ ധരംശാല സ്റ്റേഡിയത്തില്‍ മാര്‍ച്ച് ഒന്നിന് മുമ്പ് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാവില്ല എന്നാണ് വിവരം. ധരംശാലയിലെ ഔട്ട്ഫീല്‍ഡ് രാജ്യാന്തര മത്സരങ്ങള്‍ക്ക് യോഗ്യമാകാന്‍ ഒരു മാസം കൂടി വേണ്ടിവരും എന്നും ഇന്‍സൈഡ് സ്പോര്‍ടിന്‍റെ വാര്‍ത്തയില്‍ പറയുന്നു. എന്നാല്‍ ബിസിസിഐയുടെ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല.