Home Sports അണ്ടർ-20 സൗത്ത് അമേരിക്കൻ ചാമ്പ്യൻഷിപ്പ്: ഉറുഗായ്ക്കെതിരെ ബ്രസീലിന് ജയം

അണ്ടർ-20 സൗത്ത് അമേരിക്കൻ ചാമ്പ്യൻഷിപ്പ്: ഉറുഗായ്ക്കെതിരെ ബ്രസീലിന് ജയം

40
0

ഉറുഗയ്ക്കെതിരായ അന്തർ-20 സൗത്ത് അമേരിക്കൻ ചാമ്പ്യൻഷിപ്പിൽ ബ്രസീലിന് ജയം. ജയത്തോടെ അണ്ടർ-20 സൗത്ത് അമേരിക്കൻ ചാമ്പ്യൻഷിപ്പിൽ ബ്രസീൽ ചാമ്പ്യൻമാരായി. ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കാണ് ബ്രസീൽ ജയം സ്വന്തമാക്കിയത്. അണ്ടർ-20 സൗത്ത് അമേരിക്കൻ ചാമ്പ്യൻഷിപ്പിൽ ബ്രസീൽ ദേശീയ അണ്ടർ-20 ഫുട്ബോൾ ടീം ചാമ്പ്യന്മാരായി. എസ്റ്റാഡിയോ എൽ കാമ്പിനിൽ നടന്ന അവസാന മത്സരത്തിൽ യുറുഗ്വായ് ദേശീയ അണ്ടർ 20 ഫുട്ബോൾ ടീമിനെ 2-0 ന് തോൽപിച്ചാണ് യുവ ബ്രസീലിയൻ നിര കിരീടം ഉറപ്പിച്ചത്. അവസാന നിമിഷങ്ങളിൽ ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്ന ഉറുഗ്വേയെ മറികടക്കാൻ ബ്രസീലിന് ആയത്. 84-ാം മിനിറ്റിൽ സാന്റോസും ഇഞ്ചുറി സമയത്തിന്റെ രണ്ടാം മിനിറ്റിൽ പെഡ്രോയുമാണ് ബ്രസീലിനായി ഗോളുകൾ നേടിയത്. ഈ വിജയത്തോടെ ടൂർണമെന്റിൽ ബ്രസീൽ 13-ാം പോയിന്റോടെ ഒന്നാം സ്ഥാനത്തെത്തി, ഫൈനൽ പട്ടികയിൽ ഒന്നാം സ്ഥാനവും ഉറപ്പാക്കി.2023-ലെ ഫിഫ അണ്ടർ-20 ലോകകപ്പിനും 2023-ലെ പാൻ അമേരിക്കൻ ഗെയിമിനും ബ്രസീൽ ഈ ടൂർണമെന്റ് വിജയത്തോടെ യോഗ്യത നേടി. 2011ന് ശേഷം ബ്രസീൽ അണ്ടർ 20 സൗത്ത് അമേരിക്കൻ ചാമ്പ്യൻഷിപ്പ് നേടുന്നത് ഇത് ആദ്യമായാണ്.

Previous articleഅദാനി ഓഹരി തട്ടിപ്പ് വിഷയം: പാർലമെന്റ് ഇന്നും പ്രക്ഷുബ്ധം; 13ന് വീണ്ടും സമ്മേളിക്കും
Next articleനെറ്റോ ക്രിസ്റ്റഫറിന്റെ ഏകൻ ഫെബ്രുവരി 24ന് തിയ്യേറ്ററുകളിലേക്ക്