Home News വാക്കു പാലിച്ച് യൂസഫലി; ജപ്തി ഭീഷണിയില്ലാതെ ആമിന ഉമ്മയ്ക്ക് സ്വന്തം വീട്ടില്‍ ഉറങ്ങാം

വാക്കു പാലിച്ച് യൂസഫലി; ജപ്തി ഭീഷണിയില്ലാതെ ആമിന ഉമ്മയ്ക്ക് സ്വന്തം വീട്ടില്‍ ഉറങ്ങാം

210
0

ആമിന ഉമ്മയ്ക്ക് ജപ്തി ഭീഷണിയില്ലാതെ ഇനി മുതല്‍ സ്വന്തം വീട്ടില്‍ സന്തോഷത്തോടെ കഴിയാം. ആമിനയുടെ ബാങ്ക് വായ്പ ലുലു ഗ്രൂപ്പ് അടച്ചു തീര്‍ത്തു. പനങ്ങാട് രക്ഷാപ്രവര്‍ത്തകരെ കാണാനെത്തിയ എം.എ.യൂസഫലിയോട് ആമിന വീട് ജപ്തിഭീഷണിയിലാണെന്ന കാര്യം സൂചിപ്പിച്ചിരുന്നു. ‘വിഷമിക്കണ്ട, ജപ്തി ചെയ്യൂല്ലട്ടോ, ഞാന്‍ നോക്കിക്കോളാം’ എന്ന് അദ്ദേഹം നല്‍കിയ വാക്കാണ് ആമിനയ്ക്കും കുടുംബത്തിനും കൈത്താങ്ങായത്.

‘ഞാന്‍ ചെക്കപ്പിന് പോകാന്‍ മകളുടെയടുത്ത് പോയപ്പോഴാണ് യൂസുഫലി സാറിനെ കണ്ടത്. അദ്ദേഹം ആധാരം എടുപ്പിച്ചു തരാമെന്ന് പറഞ്ഞു. ഇന്നെനിക്ക് ആധാരം കിട്ടി. ഒരുപാട് നന്ദിയുണ്ട്. എനിക്കതു മാറ്റിത്തന്നതില്‍ സന്തോഷായി. കോടി പുണ്യം കിട്ടും. പടച്ചോന്‍ എന്നെക്കൊണ്ടുപോയി മുട്ടിച്ചു തന്നതാ.’- ആമിന ഉമ്മ പറഞ്ഞു.

കീച്ചേരി സര്‍വീസ് സഹകരണ ബാങ്കില്‍ വായ്പയും കുടിശികയുമായി അടയ്ക്കാനുണ്ടായിരുന്ന 3,81,160 രൂപ അടച്ചുതീര്‍ത്തതായി ജീവനക്കാര്‍ ആമിനയോടു പറഞ്ഞു. വായ്പാ അടവും പലിശയും ബാങ്കില്‍ കെട്ടിവച്ചതിന്റെ രസീത് ലുലു ഗ്രൂപ്പ് മീഡിയ കോര്‍ഡിനേറ്റര്‍ എന്‍.ബി. സ്വരാജ് ആമിനയുടെ കൈകളില്‍ ഏല്‍പ്പിച്ചു.

ആമിനയുടെ ഭര്‍ത്താവ് ഒരു കാന്‍സര്‍ രോഗിയാണ്. ഇതിനായി 50,000 രൂപ ലുലു ഗ്രൂപ്പ് ധനസഹായവും നല്‍കി. ഹെലികോപ്റ്റര്‍ അപകടത്തില്‍ നിന്നും രക്ഷിച്ചവരെ കാണാനും നന്ദി പറയാനും എത്തിയപ്പോഴാണ് യൂസഫലി ആമിന ഉമ്മയെ കണ്ടത്. ആമിനയുടെ ദയനീയാവസ്ഥ കണ്ട് അപ്പോള്‍ തന്നെ യൂസുഫലി ഇടപെടുകയായിരുന്നു.

 

Previous articleമധ്യപ്രദേശില്‍ സ്‌കൂളിന് നേരെ ആക്രമണം; നൂറോളം പേരടങ്ങുന്ന സംഘം ആക്രമിക്കുന്നതിന്‌റെ ദൃശൃങ്ങള്‍ പുറത്ത്
Next articleവഖഫ് ബോര്‍ഡിലെ പിഎസ്സി നിയമനം; ഉടന്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചതായി സമസ്ത