Home News സുധാകരനെ പട്ടിയുടെ വാലിനോട് ഉപമിച്ചു; എംവി ജയരാജനെതിരെ പരാതി

സുധാകരനെ പട്ടിയുടെ വാലിനോട് ഉപമിച്ചു; എംവി ജയരാജനെതിരെ പരാതി

207
0

മുഖ്യമന്ത്രി പിണറായി വിജയനെതിരായ വിവാദ പ്രസ്താവനയില്‍ കെ സുധാരകരനെതിരെ പൊലീസ് കേസെടുത്തതിന് പിന്നാലെ എംവി ജയരാജനെതിരെയും പൊലീസില്‍ പരാതി. കെ സുധാകരനെ പട്ടിയുടെ വാലിനോട് ഉപമിച്ചു എന്ന് ആരോപിച്ചാണ് പരാതി. സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജനതിരെ യൂത്ത് കോണ്‍ഗ്രസാണ്‌ പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.

മുഖ്യമന്ത്രിക്കെതിരായ ‘ചങ്ങല പൊട്ടിച്ച നായ’ പരാമര്‍ശത്തിനോട് പ്രതികരിക്കവെയുള്ള ജയരാജന്റെ പ്രയോഗമാണ് യൂത്ത് കോണ്‍ഗ്രസ് പരാതിയില്‍ ചൂണ്ടികാട്ടുന്നത്. പന്തീരാണ്ട് കാലം സുധാകരനെ കുഴലിലിട്ടാലും നേരെയാകില്ലെന്നായിരുന്നു എം വി ജയരാജന്റെ പ്രസ്താവന.

ചങ്ങലപൊട്ടിയ നായ’ എന്നായിരുന്നു മുഖ്യമന്ത്രിക്കെതിരായ കെ സുധാകരന്റെ പരാമര്‍ശം. ഐപിസി 153ാം വകുപ്പ് പ്രകാരം വിദ്വേഷ പ്രസംഗത്തിനാണ് കേസെടുത്തിരിക്കുന്നത്. ഡിവൈഎഫ്‌ഐ നേതാവിന്റെ പരാതിയിലാണ് നടപടി.

 

Previous articleപൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
Next articleകല്ലുവാതുക്കൽ മദ്യദുരന്ത കേസ്; മണിച്ചന്റെ മോചനവുമായി ബന്ധപ്പെട്ടു ഭാര്യ നൽകിയ ഹർജി ഇന്ന് സുപ്രീംകോടതിയിൽ