Home News ഷാഫി പറമ്പില്‍ ഉള്‍പെടെയുള്ളവര്‍ ഷോ കാണിക്കുന്നു, ഗ്രൂപ്പ് കളിച്ച് നടന്നാല്‍ ഇനി അധികാരത്തില്‍ വരാന്‍ സാധിക്കില്ല;...

ഷാഫി പറമ്പില്‍ ഉള്‍പെടെയുള്ളവര്‍ ഷോ കാണിക്കുന്നു, ഗ്രൂപ്പ് കളിച്ച് നടന്നാല്‍ ഇനി അധികാരത്തില്‍ വരാന്‍ സാധിക്കില്ല; സംസ്ഥാന ക്യാമ്പില്‍ നേതൃത്വത്തിന് വിമര്‍ശനം

179
0

പാലക്കാട്ടെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ക്യാമ്പില്‍ നേതൃത്വത്തിന് വിമര്‍ശനം. സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ ഉള്‍പ്പടേയുള്ളവര്‍ക്കാണ് വിമര്‍ശനം നേരിടേണ്ടി വന്നത്. ഷാഫി പറമ്പില്‍ ഉള്‍പ്പടേയുള്ളവര്‍ സംഘടന കാര്യങ്ങളുടെ ചുമതല കൃത്യമായി വഹിക്കുന്നതിന് പകരം ഷോ കാണിക്കുകയാണെന്നാണ് പ്രധാന വിമര്‍ശനം.

യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ഗ്രൂപ്പിസത്തിന്റെ വക്താക്കളാകുന്നു. ഗ്രൂപ്പ് കളിച്ച് നടന്നാല്‍ ഇനി അധികാരത്തില്‍ വരാന്‍ സാധിക്കുകയില്ലെന്ന് കോണ്‍ഗ്രസ് പ്രതിനിധികള്‍ വിമര്‍ശിച്ചു

പണിയെടുക്കാന്‍ ഒരു വിഭാഗവും നേതാക്കളാകാന്‍ ഒരു വിഭാഗവും എന്ന രീതിയിലാണ് കാര്യങ്ങള്‍ പോകുന്നത് എന്നും വിമര്‍ശനമുയര്‍ന്നു. ജൂലൈ രണ്ടിനാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ക്യാമ്പിന് തുടക്കമായത്. അഹല്യ ക്യാമ്പസില്‍ നടക്കുന്ന ക്യാമ്പില്‍ ഇന്നാണ് സംഘടനാ പ്രമേയം അവതരിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം സംഘടന ദേശീയ അധ്യക്ഷന്‍ ബി ശ്രീനിവാസ് ഉള്‍പ്പടേയുള്ളവര്‍ ക്യാമ്പില്‍ പങ്കെടുത്തു. സമാപന ദിവസമായ ഇന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ ക്യാമ്പില്‍ പങ്കെടുക്കും.

 

Previous articleസംസ്ഥാനത്ത് കനത്ത മഴ; ഇടുക്കില്‍ മൂന്ന് വീടുകള്‍ തകര്‍ന്നു,മണികണ്ഠന്‍ ചാല്‍ മുങ്ങി
Next articleഇടവേള ബാബുവിന് അമ്മ ജനറല്‍ സെക്രട്ടറയിയായി തുടരാന്‍ യോഗ്യതയുണ്ടോ?; മോഹന്‍ലാല്‍ മൗനം വെടിയണമെന്ന് ഗണേഷ് കുമാര്‍