പെരുവണ്ണമുഴി സ്വര്‍ണ്ണക്കടത്തു തട്ടി കൊണ്ട് പോകല്‍ കേസില്‍ നിര്‍ണായക വഴിതിരിവ്. കൊയിലാണ്ടി നിന്നും കണ്ടെടുത്ത മൃതദേഹം ഇന്ഷാദിന്റേതെന്ന് പൊലീസ് സ്ഥിരീകരിച്ചു.ഡിഎന്‍എ പരോശോധനഫലം വന്നതോടെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
മൃതദേഹം ഇര്‍ഷാദിന്റെതാണെന്ന സംശയം ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു മാതാപിതാക്കളുടെ രക്ത സാമ്പിളുകള്‍ ഇന്നലെ പൊലീസ് ഡി.എന്‍.എ പരിശോധനക്കയച്ചത്. അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കണമെന്ന് റൂറല്‍ എസ് പി ആവശ്യപ്പെട്ടിട്ടിരുന്നു.
കടല്‍ത്തീരത്ത് നിന്ന് കണ്ടെത്തിയ മൃതദേഹം മേപ്പയ്യൂര്‍ സ്വദേശി ദീപക്കിന്റേതാണെന്ന് കരുതി സംസ്കരിച്ചിരുന്നു. മൃതദേഹത്തിന് ഇര്‍ഷാദുമായി രൂപ സാമ്യമുണ്ടായിരുന്നു. ഈ കേസില്‍ ഇത് വരെ നാലു പേരെ അറസ്റ്റ് ചെയ്തു. കണ്ണൂര്‍ സ്വദേശി മിര്‍ഷാദ് വയനാട് സ്വദേശികളായ, ഷെഹീല്‍,ജനീഫ്,സജീര്‍ എന്നിവരാണ് അറസ്റ്റിലായത്. കൂടുതല്‍ പേര് നിരീക്ഷണത്തിലാണ്.