കടലില്‍ നീന്താനിറങ്ങിയ യുവാവിനെ സ്രാവ് കടിച്ചു മുറിച്ചു ഭക്ഷിച്ചു. സൈമണ്‍ നെല്ലിസെന്ന യുവാവാണ് സ്രാവിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഓസ്ട്രേലിയയിലെ സിഡ്നിയിലെ ലിറ്റില്‍ ബേ ബീച്ചിലാണ് സംഭവം. സാധാരണയായി ഈ പ്രദേശത്ത് കടലില്‍ സ്രാവുകള്‍ ഉണ്ടാകാറില്ല. അല്പം ആഴമുള്ള ഭാഗമായതിനാലാകണം ഇവിടെ സ്രാവുകള്‍ വന്നതെന്നാണ് നിഗമനം.
ബീച്ചിനടുത്തെ പാറക്കെട്ടുകള്‍ക്ക് സമീപമാണ് സൈമണ്‍ നീന്താന്‍ ഇറങ്ങിയത്. യുവാവ് നീന്തുന്നതിനിടെ പെട്ടെന്ന് നിലവിളി കേട്ട് ആളുകള്‍ ഓടി എത്തിയപ്പോഴാണ് 15 അടിയോളം നീളമുള്ള കൂറ്റന്‍ സ്രാവ് യുവാവിനെ ആക്രമിക്കുന്നത് കണ്ടത്. യുവാവിന്റെ ശരീരത്തില്‍ നിന്ന് സ്രാവ് മാംസവും കടിച്ചെടുത്തു. ആളുകള്‍ ഓടി അടുത്തതോടെ കടിച്ചെടുത്ത ഭാഗങ്ങള്‍ ഭക്ഷണമാക്കിയ സ്രാവ് കടലിലേക്ക് മറയുകയും ചെയ്തു.
ലൈഫ്ഗാര്‍ഡുകളും പോലീസ് ഉദ്യോഗസ്ഥരും നടത്തിയ പരിശോധനയില്‍ യുവാവൊന്റെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെടുത്തു. ആക്രമിച്ച സ്രാവിനെ കണ്ടെത്തുന്നതിനായി ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ച് പരിശോധനകള്‍ നടത്തിയെങ്കിലും പ്രയോജനമുണ്ടായില്ല.