Home News കാട്ടുപന്നിവേട്ടക്കിടെ യുവാവ് വെടിയേറ്റുമരിച്ച സംഭവം; മൂന്നു പേര്‍കൂടി പിടിയില്‍

കാട്ടുപന്നിവേട്ടക്കിടെ യുവാവ് വെടിയേറ്റുമരിച്ച സംഭവം; മൂന്നു പേര്‍കൂടി പിടിയില്‍

142
0

മലപ്പുറത്ത് കാട്ടുപന്നിവേട്ടക്കിടെ യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തില്‍ മൂന്നു പേര്‍ കൂടി പൊലീസ് പിടിയിലായി. ഇര്‍ഷാദ് എന്ന യുവാവാണ് വെടിയേറ്റു മരിച്ചത്. കേസുമായി ബന്ധപ്പെട്ട് ഇന്നലെ മൂന്നുപേര്‍ അറസ്റ്റിലായിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നും മൂന്നുപേര്‍ പൊലീസിന്റെ പിടിലായിരിക്കുന്നത്. പെരിന്തല്‍മണ്ണ സ്വദേശിയായ മുഹമ്മദ് ഹാരിസ്, പുഴക്കാട്ടിരി സ്വദേശികളായ ഇബ്രാഹിം, വാസുദേവന്‍ എന്നിവരാണ് പിടിയിലായത്.

കൊല്ലപ്പെട്ട ഇര്‍ഷാദിന്റെ കൂടെ നായാട്ട് സംഘത്തില്‍ ഉണ്ടായിരുന്ന അലി അസ്‌കര്‍, സുനീഷ് എന്നിവരാണ് സംഭവത്തില്‍ ഇന്നലെ അറസ്റ്റിലായത്. കഴിഞ്ഞ ദിവസമാണ് ചട്ടിപറമ്പിലെ കാടുമൂടിക്കിടക്കുന്ന സ്ഥലത്ത് വെച്ച് കാട്ടുപന്നി വേട്ടയ്ക്കിടെ ഇര്‍ഷാദിന് വയറിന് വെടിയേല്‍ക്കുന്നത്.

കൂടെയുണ്ടായിരുന്ന സൂനീഷും അലി അസ്‌കറും ചേര്‍ന്നാണ് ഗുരുതര പരിക്കുകളോടെ ഇര്‍ഷാദിനെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. അബദ്ധത്തില്‍ വെടിയേറ്റു എന്നായിരുന്നു പൊലീസ് നിഗമനമെങ്കിലും പിടിയിലായ രണ്ടുപേര്‍ക്കുമെതിരെ ചോദ്യം ചെയ്യലിന് ശേഷം പൊലീസ് കൊലക്കുറ്റമാണ് ചുമത്തിയത്.

Previous articleജാതി സെന്‍സസുമായി ബിഹാര്‍ സര്‍ക്കാര്‍ മുന്നോട്ടേക്ക്; എതിര്‍പ്പുമായി ബിജെപി
Next articleഡാര്‍ക്ക് വെബ് വഴിയുള്ള ലഹരി വ്യാപാരം തടയാന്‍ പുതിയ സോഫ്റ്റ് വെയറുമായി കേരള പൊലീസ്