ഖത്തറില്‍ നിന്ന് നാട്ടിലെത്തിയ യുവാവിനെ കാണിനില്ലെന്ന് കുടുംബത്തിന്റെ പരാതി. കോഴിക്കോട് വളയത്താണ് സംഭവം. ജാതിയേരി കോമ്പിമുക്കിലെ വാതുക്കല് പറമ്പത്ത് റിജേഷിനെയാണ് (35) കാണാതായത്.
ഒന്നര മാസമായി റിജേഷിനെ കാണാനില്ലെന്നാണ് സഹോദരന് പൊലീസിന് നല്കിയ പരാതിയില്‍ പറഞ്ഞിരിക്കുന്നത്. സഹോദരന്റെ പരാതിയില്‍ വളയം പൊലീസ് കേസെടുത്തിട്ടുണ്ട്.
ഗള്‍ഫില്‍ നിന്ന് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതിന് പിന്നാലെ അജ്ഞാതരായ ചിലര്‍ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതായും സഹോദരന് വ്യക്തമാക്കി.