Home News സഹോദരിയുടെ വിവാഹത്തിന് വായ്പ ലഭിച്ചില്ല; യുവാവ് ജീവനൊടുക്കി

സഹോദരിയുടെ വിവാഹത്തിന് വായ്പ ലഭിച്ചില്ല; യുവാവ് ജീവനൊടുക്കി

94
0

സഹോദരിയുടെ വിവാഹ ആവശ്യത്തിനായി വായ്പ ലഭിക്കാത്തതില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി. തൃശൂര്‍ ചെമ്പൂക്കാവ് സ്വദേശി വിപിനാണ് ആത്മഹത്യ ചെയ്തത്.

സഹോദരിയുടെ വിവാഹത്തിന് പണം കണ്ടെത്തുന്നതിന് വിപിന്‍ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളെ വായ്പക്കായി സമീപിച്ചിരുന്നു. ഇത് ലഭിക്കാതെ വന്നതോടെയായിരുന്നു ആത്മഹത്യ. ഈ ഞായറാഴ്ചയാണ് സഹോദരിയുടെ വിവാഹം നടത്താന്‍ നിശ്ചയിച്ചിരുന്നത്. സൂപ്പര്‍ മാര്‍ക്കറ്റില്‍ സെയില്‍സ് മാന്‍ ജോലി ആയിരുന്നു വിപിന്.

വിപിന് മൂന്നുസെന്റ് ഭൂമി മാത്രമേയുള്ളായിരുന്നു. അതിനാല്‍ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് വായ്പ ലഭിച്ചില്ല. തുടര്‍ന്ന്, പുതുതലമുറ ബാങ്കില്‍ നിന്ന് വായ്പക്ക് അപേക്ഷിച്ചിരുന്നു. കഴിഞ്ഞ ദിവസം വായ്പ അനുവദിച്ചെന്ന അറിയിപ്പിനെ തുടര്‍ന്ന് വിവാഹത്തിന് സ്വര്‍ണമെടുക്കാനായി അമ്മയേയും സഹോദരിയേയും കൂട്ടി ജ്വല്ലറിയിലെത്തുകയായിരുന്നു.

തുടര്‍ന്ന് വായ്പ പണം വാങ്ങാനായി വിപിന്‍ ബാങ്കിനെ സമീപിച്ചപ്പോള്‍ ഇവിടെ നിന്ന് പണം നല്‍കാനാവില്ലെന്ന് അറിയിച്ചു. ഇതിനു പിന്നാലെ വീട്ടിലെത്തിയ വിപിന്‍ ജീവനൊടുക്കുകയായിരുന്നു. അമ്മയും മറ്റ് ബന്ധുക്കളും വീട്ടിലെത്തുമ്പോള്‍ വിപിന്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു.

Previous articleഐഎഎസുകാരുടെ പ്രതിഷേധം തളളി സര്‍ക്കാര്‍; കെഎഎസ് ശമ്പളത്തില്‍ മാറ്റമില്ല, അടിസ്ഥാന ശമ്പളം 81,800 തന്നെ
Next articleമുന്നറിയിപ്പില്ലാതെ രാത്രിയില്‍ മുല്ലപ്പെരിയാര്‍ തുറന്നുവിടുന്നു; സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി കേരളം