Home News അയോധ്യയില്‍ രാമക്ഷേത്രത്തിന്റെ ശ്രീകോവിലിന് ശിലയിട്ടു

അയോധ്യയില്‍ രാമക്ഷേത്രത്തിന്റെ ശ്രീകോവിലിന് ശിലയിട്ടു

174
0

അയോധ്യയില്‍ രാമക്ഷേത്രത്തിന്റെ ശ്രീകോവിലിന് തറക്കല്ലിട്ടു. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് കല്ലിടല്‍ കര്‍മം നിര്‍വഹിച്ചത്. 2024 ലെ പൊതുതെരഞ്ഞെടുപ്പിനു മുമ്പായി ക്ഷേത്രത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് പദ്ധതി. മുഖ്യമന്ത്രിക്കൊപ്പം ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും ചടങ്ങില്‍ പങ്കെടുത്തു. 90 മഠങ്ങളില്‍ നിന്നുള്ള സന്യാസിമാരും ചടങ്ങിനെത്തി.

രാജസ്ഥാനില്‍ നിന്ന് കൊണ്ടുവന്ന കൊത്തുപണി നടത്തിയ മാര്‍ബിളാണ് ചടങ്ങിന് ഉപയോഗിച്ചത്. വലിയ സുരക്ഷാസന്നാഹമായിരുന്നു ചടങ്ങിന്റെ ഭാഗമായി ഒരുക്കിയിരുന്നത്. വളരെക്കുറച്ച് മാധ്യമങ്ങള്‍ക്കും അതിഥികള്‍ക്കും മാത്രമാണ് ചടങ്ങില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കിയിരുന്നത്.

ഇന്ത്യയുടെ ഏകതയുടേയും അഖണ്ഡതയുടേയും പ്രതീകമാണ് അയോധ്യയിലെ രാമക്ഷേത്രമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. 360 അടി നീളവും 235 അടി വീതിയുമുള്ള രാമക്ഷേത്രമാണ് അയോധ്യയില്‍ നിര്‍മിക്കുന്നത്. ആധുനിക ആര്‍ട്ട് ഡിജിറ്റല്‍ മ്യൂസിയം, സന്യാസിമാര്‍ക്കായുളള ഇടം, ഓഡിറ്റോറിയം, ഭരണനിര്‍വഹണ കാര്യാലയങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുന്നതാണ് ക്ഷേത്ര സമുച്ചയം. 2020 ഓഗസ്റ്റ് അഞ്ചിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ക്ഷേത്രനിര്‍മാണത്തിനായി തറക്കല്ലിട്ടത്.

 

Previous articleപ്രശസ്ത ഗായകൻ കെ കെയുടെ മരണം; പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു
Next articleകൊച്ചി നഗരത്തില്‍ സ്വകാര്യബസുകള്‍ ഹോണ്‍ മുഴക്കുന്നത് നിരോധിക്കണം, ഓവര്‍ടേക്കിങ് പാടില്ല; ഹൈക്കോടതി