Home News പ്രതിപക്ഷത്തിന് അസാധ്യമായതെന്തും നരേന്ദ്ര മോദി സാധ്യമാക്കി; യോഗി

പ്രതിപക്ഷത്തിന് അസാധ്യമായതെന്തും നരേന്ദ്ര മോദി സാധ്യമാക്കി; യോഗി

319
0

 

മുന്‍ സര്‍ക്കാരുകളെ രൂക്ഷമായി വിമര്‍ശിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്തിന്റെ കിഴക്കന്‍ മേഖലയുടെ വികസനം മുന്‍ മുഖ്യമന്ത്രിമാര്‍ അവഗണിച്ചെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഗോരഖ്പൂരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി 9,600 കോടി രൂപയുടെ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് ആദിത്യനാഥിന്റെ വിമര്‍ശനം.

വരാനിരിക്കുന്ന പദ്ധതികളും അവയുടെ നേട്ടങ്ങളും കിഴക്കന്‍ ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ക്ക് യോഗി ആദിത്യനാഥ് ഗോരഖ്പൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വിവരിച്ചു. ”ഡിസംബര്‍ 7 ന് പ്രധാനമന്ത്രി മോദി ഗൊരഖ്പൂരില്‍ 9,600 കോടി രൂപയുടെ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും.

കിഴക്കന്‍ ഉത്തര്‍പ്രദേശിലെ ഏറ്റവും വലിയ നിക്ഷേപമാണിത്. ഗോരഖ്പൂര്‍ വളം പ്ലാന്റിലൂടെ കര്‍ഷകര്‍ക്ക് യൂറിയയും വളവും അവശ്യസമയത്ത് ലഭിക്കാന്‍ ഇടയാക്കും. മാത്രമല്ല, തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുകയും ചെയ്യും” അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷത്തിന് അസാധ്യമായതെന്തും പ്രധാനമന്ത്രി മോദി സാധ്യമാക്കിയെന്നും യുപി മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ 40 വര്‍ഷത്തിനിടെ 50,000 കുട്ടികള്‍ മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ചത് ചികില്‍സാ സൗകര്യങ്ങളുടെ അഭാവം മൂലമാണെന്ന് അദ്ദേഹം അവകാശപ്പെട്ടു.

Previous articleമോഡലുകളുടെ മരണം; സൈജുവിന്റെ ഫ്‌ലാറ്റില്‍ ചൂതാട്ട കേന്ദ്രം
Next articleഇന്ന് 4450 പേര്‍ക്ക് കോവിഡ്-19