Home News യമുന നദി കരകവിഞ്ഞു; മൂവായിരത്തോളം പേര്‍ ദുരിതത്തില്‍, വീടുകളില്‍ വെളളം കയറി

യമുന നദി കരകവിഞ്ഞു; മൂവായിരത്തോളം പേര്‍ ദുരിതത്തില്‍, വീടുകളില്‍ വെളളം കയറി

53
0
ഡല്‍ഹിയില്‍ പലയിടങ്ങളിലും യമുന നദി കരകവിഞ്ഞു. ഇതോടെ ഡല്‍ഹിയിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. വീടുകള്‍ വെള്ളത്തില്‍ ആയതോടെ ജനങ്ങള്‍ റോഡിന്റെ വശങ്ങളിലേക്ക് താല്‍കാലികം ആയി മാറി
ഡല്‍ഹി -നോയിഡ പാതയിലെ മയൂര്‍ വിഹാറില്‍ റോഡരുകില്‍ നിസഹായരായി മൂവായിരത്തോളം പേരാണ് ഉള്ളത്. ഹരിയാന ഹത്‌നികുണ്ഡ് ബാരേജില്‍ നിന്ന് വെള്ളം തുറന്നു വിട്ടതും ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ തുടരുന്ന മഴയുമാണ് യമുന നദി കരകവിഞ്ഞൊഴുകാന്‍ കാരണം. മയൂര്‍ വിഹാറില്‍ 3000 പേരെ വെള്ളപ്പൊക്കം ബാധിച്ചു.
കൃഷിയിടങ്ങള്‍ പൂര്‍ണമായി വെള്ളത്തിനടിയിലായി.  കാലികളുമായി മറ്റ് പ്രദേശങ്ങളിലേക്ക് നീങ്ങാനാകാത്തതിനാല്‍ ഡല്‍ഹി -നോയിഡ പാതയിലെ മയൂര്‍ വിഹാറില്‍ റോഡരുകില്‍ ടെന്റുകള്‍ കെട്ടി നല്‍കുകയാണ് സര്‍ക്കാര്‍. എല്ലാവര്‍ക്കും ഭക്ഷണവും വെള്ളവും ഉറപ്പാക്കായിട്ടുണ്ടെന്നും സര്‍ക്കാര്‍ പറയുന്നു.
Previous articleസ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയില്‍ നിന്ന് നെഹ്റുവിനെ ഒഴിവാക്കി കര്‍ണാടക സര്‍ക്കാര്‍
Next articleലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ നിന്ന് പി.വി സിന്ധു പിന്മാറി