Home News ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന് ഇന്ന് തുടക്കം

ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന് ഇന്ന് തുടക്കം

69
0

ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന് ഇന്ന് തുടക്കം. ജപ്പാനിലെ ടോക്കിയോയിലാണ് മത്സരം. മികച്ച ഫോമിലുള്ള പി വി സിന്ധു പരിക്കുമൂലം വിട്ടുനിൽക്കുന്നത് ഇന്ത്യക്ക് തിരിച്ചടിയാകും. ചാമ്പ്യൻഷിപ്പിന് ഇന്ന് തുടക്കമാകുമെങ്കിലും ആദ്യ റൗണ്ട് മത്സരങ്ങൾ നാളെ മുതലാണ് ആരംഭിക്കുക. 25 ന് ക്വാർട്ടർ ഫൈനലും 26 ന് സെമിയും നടക്കും. 27 നാണ് ഫൈനൽ മത്സരം.

ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിലും കോമൺവെൽത്ത് ഗെയിംസിലും സ്വർണം നേടിയ പി വി സിന്ധുവിന്റെ അഭാവത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്. കോമൺവെൽത്ത് ഗെയിംസിലെ സ്വർണ ജേതാവ് ലക്ഷ്യസെന്നിലാണ് ഇന്ത്യയുടെ പ്രതീക്ഷ. കഴിഞ്ഞ വർഷം നടന്ന ചാമ്പ്യൻഷിപ്പിൽ വെങ്കലം നേടിയ താരമാണ് ലക്ഷ്യസെൻ. കിഡംബി ശ്രീകാന്തിലും സൈന നെഹ്‌വാളിലുമാണ് ഇന്ത്യയുടെ മറ്റ് പ്രതീക്ഷകൾ.

Previous articleകാഷ്മീരിൽ തീവ്രവാദി അറസ്റ്റിൽ
Next articleജെ​ന്‍​ഡ​ര്‍ ന്യൂ​ട്ര​ല്‍: ലീ​ഗിന് പി​ന്തു​ണ​യു​മാ​യി മു​ര​ളീ​ധ​ര​ന്‍