Home News  ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും ചേരില്ലെന്നും സ്വതന്ത്രനായി തുടരും; യശ്വന്ത് സിന്‍ഹ

 ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും ചേരില്ലെന്നും സ്വതന്ത്രനായി തുടരും; യശ്വന്ത് സിന്‍ഹ

90
0
 രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന് പിന്നാലെ പ്രതികരണവുമായി  പ്രതിപക്ഷ സ്ഥാനാര്‍ഥി യശ്വന്ത് സിന്‍ഹ. ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും ചേരില്ലെന്നും സ്വതന്ത്രനായി തുടരുമെന്നും യശ്വന്ത് സിന്‍ഹ പറഞ്ഞു.
രാഷ്ട്രപതി തെരഞ്ഞെടുപ്പിന് മുന്നോടിയായി തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ വൈസ് പ്രസിഡന്റ് പദവി സിന്‍ഹ രാജിവെച്ചിരുന്നു. പൊതു സമൂഹത്തിന് വേണ്ടി താന്‍ എന്ത് പങ്ക് വഹിക്കണമെന്ന കാര്യത്തില്‍ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തൃണമൂല്‍ കോണ്‍ഗ്രസിലെ ആരുമായും ഇപ്പോള്‍ രാഷ്ട്രീയപരമായി സംസാരിക്കാറില്ലെന്നും സിന്‍ഹ വ്യക്തമാക്കിയിരുന്നു. വ്യക്തിപരമായി താന്‍ അവരുമായി അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.  ബി.ജെ.പി മുന്‍ അംഗവും രൂക്ഷ വിമര്‍ശനകനുമായിരുന്ന സിന്‍ഹ, പശ്ചിമ ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി 2021 മാര്‍ച്ചിലാണ് തൃണമൂലില്‍ ചേരുന്നത്.
Previous articleനഗ്ന ഫോട്ടോഷൂട്ട്; രണ്‍വീര്‍ സിങിനെതിരെ കേസെടുത്തു
Next articleശബരിമല ശ്രീകോവിലില്‍ ചോര്‍ച്ച; സ്വര്‍ണപാളികള്‍ ഇളക്കി പരിശോധിക്കും