Home News കൊല്ലത്ത് പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു; ആശുപത്രിയ്‌ക്കെതിരെ ആരോപണവുമായി ബന്ധുക്കള്‍

കൊല്ലത്ത് പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു; ആശുപത്രിയ്‌ക്കെതിരെ ആരോപണവുമായി ബന്ധുക്കള്‍

56
0
കൊല്ലത്ത് പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ ആശുപത്രിക്കെതിരെ ആരോപണമായി ബന്ധുക്കള്‍. കൊല്ലം മൈലക്കാട് സ്വദേശി വിപിന്റെ ഭാര്യ ഹര്‍ഷ മരിച്ചത് ചികിത്സാപ്പിഴവ് മൂലമെന്നാണ് പരാതി.
കൊല്ലം അഷ്ടമുടി സഹകരണ ആശുപത്രിയ്ക്ക് എതിരെയാണ് യുവതിയുടെ ബന്ധുക്കള്‍ രംഗത്ത് എത്തിയിരിക്കുന്നത്. കഴിഞ്ഞ ഞായറാഴ്ചയാണ് വടക്കേമൈലക്കാട് സ്വദേശിയായ വര്‍ഷയെ കൊല്ലം മേവറത്തെ അഷ്ടമുടി സഹകരണ ആശുപത്രിയില്‍ പ്രസവത്തിനായി പ്രവേശിപ്പിച്ചത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് ശസ്ത്രക്രിയ നടത്തി കുട്ടിയെ പുറത്തെടുത്തു. രണ്ടു പേരുടെയും നില തൃപ്തികരമാണെന്ന് പറഞ്ഞ ഡോക്ടര്‍മാര്‍ പിന്നീട് കുട്ടിക്ക് ആരോഗ്യപ്രശ്നമുള്ളതായി അറിയിച്ചു. തൊട്ടടുത്ത ആശുപത്രിയിലേക്ക് കുട്ടിയെ മാറ്റി. പിന്നാലെ വര്‍ഷയേയും ഇവിടേക്ക് കൊണ്ട് വന്നു. പിന്നീട് മകളുടെ മരണവിവരമാണ് അറിയുന്നതെന്ന് വര്‍ഷയുടെ പിതാവ് പറഞ്ഞു.
ആശുപത്രിയിലെ ചികിത്സാ പിഴവാണ് മരണകാരണം എന്നാണ് കുടുംബത്തിന്റെ ആരോപണം. നവജാത ശിശു ഇപ്പോഴും കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
Previous articleതമിഴ്‌നാട്ടില്‍ വീണ്ടും വിദ്യാര്‍ഥി ആത്മഹത്യ; രണ്ടാഴ്ചക്കിടെ നാലാമത്തെ വിദ്യാര്‍ത്ഥി ആത്മഹത്യ
Next articleസ്വപ്‌നങ്ങളെ യാഥാര്‍ത്ഥ്യമാക്കിയ അനുപമ ജീവിതം;  ഡോ. എ.പി.ജെ അബ്ദുള്‍ കലാമിന്റെ ഓര്‍മകള്‍ക്ക് ഏഴ് വയസ്