Home News അട്ടപ്പാടി മധു കേസ്: ഒരു സാക്ഷി കൂടി കൂറുമാറി

അട്ടപ്പാടി മധു കേസ്: ഒരു സാക്ഷി കൂടി കൂറുമാറി

87
0

അട്ടപ്പാടിയിൽ മോഷണക്കുറ്റം ആരോപിച്ച് ആൾക്കൂട്ടം ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ മധു കേസിൽ പ്രോസിക്യൂഷന് തിരിച്ചടിയായി ഒരു സാക്ഷി കൂടി കൂറുമാറി. കേസിലെ പതിനേഴാം സാക്ഷി ജോളിയാണ് കൂറുമാറിയത്. പൊലീസുകാർ നിർബന്ധിച്ചപ്പോൾ രഹസ്യമൊഴി നൽകിയതാണെന്ന് ജോളി മൊഴി തിരുത്തി. കേസിൽ ഇതുവരെ ഏഴ് പേർ കൂറുമാറിയിട്ടുണ്ട്.

പത്തു മുതൽ പതിനാറ് വരെ സാക്ഷികളെ വിസ്തതരിച്ചതിൽ ആറു പേർ നേരത്തെ തന്നെ കൂറുമാറിയിരുന്നു. മൊഴിമാറ്റിയ രണ്ട് വനം വകുപ്പ് വാച്ചർമാരെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. കേസിൽ ആകെ 122 സാക്ഷികളാണ് ഉളളത്. വെള്ളിയാഴ്ച വിസ്തരിച്ച പതിമൂന്നാം സാക്ഷി സുരേഷിനെയും 17ാം സാക്ഷി ജോളിയെയുമാണ് ഇന്ന് വിസ്തരിച്ചത്.

മധുവിനെ പ്രതികൾ മർദിക്കുന്നത് കണ്ടെന്ന നിർണായക മൊഴി സുരേഷ് കഴിഞ്ഞ ദിവസം നൽകിയിരുന്നു. അദ്ദേഹം മൊഴിയിൽ ഉറച്ചു നിന്നു. രഹസ്യ മൊഴിയിൽ പറഞ്ഞ കാര്യങ്ങൾ സുരേഷ് വിസ്താരത്തിനിടെ ആവർത്തിച്ചതിന്റെ ആശ്വാസത്തിലായിരുന്നു പ്രോസിക്യൂഷൻ. എന്നാൽ ജോളി മൊഴി മാറ്റിയത് പ്രോസിക്യൂഷന് തിരിച്ചടിയായി. പ്രതികൾ മധുവിനെ പിടിക്കാൻ മലയിലേക്ക് പോകുന്നത് കണ്ടെന്നായിരുന്നു ജോളിയുടെ രഹസ്യമൊഴി.

Previous articleവൈദ്യുത വകുപ്പിന്റെ പേരിലും വ്യാജസന്ദേശം; പ്രതികരിക്കരുതെന്ന് നിര്‍ദേശം
Next articleനാളെ കര്‍ക്കിടക വാവുബലി; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി