Home News കാസര്‍കോട് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു

കാസര്‍കോട് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു

69
0

കാസര്‍കോട് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. കാസര്‍കോട് പെര്‍ളടക്കത്ത് ഉഷ ആണ് കൊല്ലപ്പെട്ടത്. 48 വയസായിരുന്നു. ഇന്നലെ രാത്രിയാണ് ഉഷയെ ഭര്‍ത്താവ് അശോകന്‍ വെട്ടിക്കൊലപ്പെടുത്തിയത്. രാവിലെയാണ് സംഭവം പുറത്തറിഞ്ഞത്. പ്രതി അശോകനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇവര്‍ വാടകയ്ക്ക് താമസിച്ചിരുന്ന ക്വാര്‍ട്ടേഴ്സില്‍ വെച്ചാണ് കൊലപാതകം നടന്നത്. കൃത്യം നടത്തിയശേഷം പ്രതി അശോകന്‍ വീട്ടില്‍ നിന്ന് പുറത്തേക്ക് പോയിരുന്നു. പ്രതിക്ക് നേരത്തെ മാനസിക പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.

Previous articleഒമിക്രോണ്‍ ഭീതിയില്‍ ഇന്ത്യ; കൂടുതല്‍ പേരുടെ പരിശോധനഫലം ഇന്ന്
Next articleനാഗാലാന്‍ഡ് വെടിവെയ്പ്പ്; സുരക്ഷസേനയ്ക്ക് എതിരെ സ്വമേധയ കേസെടുത്ത് പൊലീസ്