Home News ഗാന്ധി ചിത്രം തകര്‍ത്ത കേസിൽ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ഗാന്ധി ചിത്രം തകര്‍ത്ത കേസിൽ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

136
0

വയനാട്ടിലെ രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസിലെ ഗാന്ധി ചിത്രം തകര്‍ത്ത കേസില്‍ നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. രാഹുല്‍ ഗാന്ധിയുടെ പി.എ രതീഷ് അടക്കമുള്ളവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

കേസില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകർക്കെതിരെയായിരുന്നു എസ്പിയുടെ റിപ്പോര്‍ട്ട്. മഹാത്മാഗാന്ധിയുടെ ചിത്രം തകര്‍ത്തത് എസ്എഫ്‌ഐ പ്രവര്‍ത്തകരല്ലെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. പൊലീസ് ഫോട്ടോഗ്രാഫറുടെ മൊഴിയും ഫോട്ടോകളും അടിസ്ഥാനമാക്കിയാണ് എസ്പി റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

Previous articleസ്വപ്‌നാ സുരേഷിന് തിരിച്ചടി; ഹര്‍ജികള്‍ ഹൈക്കോടതി തള്ളി
Next articleയു.എ.ഇ ക്രിക്കറ്റ്​ ടീമിനെ മലയാളി നയിക്കും