Home News അയ്യോ ! ഇനി ലീവ് തരല്ലേ; വയനാട് കളക്ടര്‍ക്ക് മെയില്‍ അയച്ച് ആറാം ക്ലാസുകാരി

അയ്യോ ! ഇനി ലീവ് തരല്ലേ; വയനാട് കളക്ടര്‍ക്ക് മെയില്‍ അയച്ച് ആറാം ക്ലാസുകാരി

101
0
സംസ്ഥാനത്ത് കനത്ത മഴ പെയ്യുന്ന സാഹചര്യത്തില്‍ പല ജില്ലകളിലേയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കുറച്ച് ദിവസങ്ങളായി അവധി നല്‍കുകയാണ് അതാത് ജില്ലകളിലെ കളക്ടര്‍മാര്‍. മഴ കനക്കുന്നതോടെ കളക്ടര്‍മാരുടെ ഫേസ്ബുക്ക് പേജില്‍ അവധി തരണം എന്ന അപേക്ഷയുമായി കുട്ടികള്‍ എത്തും.  എന്നാല്‍ ഇപ്പോള്‍ വീട്ടിലിരുന്ന് മടുത്തുവെന്നാണ് ചില കുട്ടികള്‍ പറയുന്നത്. അത്തരത്തില്‍ വീട്ടിലിരുന്നു മടുത്ത ഒരു കൊച്ചുമിടുക്കി ഇനി ലീവ് തരല്ലേ എന്നു കാണിച്ച് കലക്ടര്‍ക്ക് മെയില്‍ അയച്ചിരിക്കുകയാണ്. വയനാട് കലക്ടറാണ് കത്ത് ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്.
കലക്ടറുടെ ഫേസ്ബുക്ക് കുറിപ്പ്
അയ്യോ ! ഇനി ലീവ് തരല്ലേ  ആറാം ക്ലാസുകാരി സഫൂറ നൗഷാദിന്റെ ഇമെയില്‍ ഇന്ന് രാവിലെയാണ് കിട്ടിയത്. നാലു ദിവസം അടുപ്പിച്ച് വീട്ടിലിരിക്കാന്‍ വലിയ ബുദ്ധിമുട്ടാണെന്നും, ബുധനാഴ്ച ക്ലാസ് വേണമെന്നും ആണ് മിടുക്കിയുടെ ആവശ്യം.
എത്ര തെളിമയാണ് ഈ സന്ദേശത്തിന്  മിടുക്കരാണ് നമ്മുടെ മക്കള്‍. അവരുടെ ലോകം വിശാലമാണ്. നക്ഷത്രങ്ങള്‍ക്കുമപ്പുറത്തേക്ക് നോക്കാന്‍ കഴിയുന്ന മിടുക്കര്‍. ഇവരില്‍ നമ്മുടെ നാടിന്റെയും ഈ ലോകത്തിന്റെയും ഭാവി ഭദ്രമാണ്. അഭിമാനിക്കാം- വിദ്യാര്‍ഥികള്‍ക്കൊപ്പം, രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും സര്‍ക്കാരിനും സമൂഹത്തിനും – വളര്‍ന്ന് വരുന്ന ഈ തലമുറയെ ഓര്‍ത്ത്.. എന്നാണ് കളക്ടര്‍ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
Previous articleതായ്‌വാനെ വളഞ്ഞ് ചൈനയുടെ സൈനികാഭ്യാസം
Next articleഓൺലൈൻ ഹണിട്രാപ്: സൂക്ഷിക്കുക