ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് കോഴിക്കോട് കക്കയം ഡാം തുറന്നു. ഒരു ഷട്ടറാണ് ഉയര്‍ത്തിയിരിക്കുന്നത്. ഷട്ടര്‍ പത്ത് സെന്റീമീറ്ററാണ് തുറന്നത്. ഒരു സെക്കന്റില്‍ 8 ക്യുമിക് മീറ്റര്‍ വെള്ളമാണ് പുറത്തേക്ക് ഒഴിക്കിവിടുന്നത്.
ഡാം തുറന്നതിനാല്‍ കുറ്റ്യാടി പുഴയുടെ ഇരു കരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം എന്ന് അധികൃതര്‍ അറിയിച്ചു. കക്കയം ഡാമും ഇടമലയാര്‍ ഡാമിന്റെ നാല് ഷട്ടറുകളും തുറന്നത്തോടെ സംസ്ഥാനത്ത് ആകെ തുറന്ന അണക്കെട്ടുകളുടെ എണ്ണം 33 ആയി.
നിരവധി അണക്കെട്ടുകള്‍ ഉള്ള പെരിയാറില്‍ തീരങ്ങളില്‍ അതീവ ജാഗ്രത പുലര്‍ത്തുകയാണ്. ഇടുക്കി, മുല്ലപ്പെരിയാര്‍ ഡാമുകളില്‍ നിന്ന് കൂടുതല്‍ ജലം ഇന്ന് പുറത്തേയ്ക്ക് ഒഴുക്കി. പാലക്കാട്, തൃശൂര്‍, വയനാട്, പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിലെ പുഴയോരങ്ങളില്‍ അതീവ ജാഗ്രത തുടരുകയാണ്.