Home News വഖഫ് നിയമനം പിഎസ്സിയിലൂടെയെന്ന് വിപ്ലവകരമായ തീരുമാനം സര്‍ക്കാര്‍ തിരുത്തി; കെ സുരേന്ദ്രന്‍

വഖഫ് നിയമനം പിഎസ്സിയിലൂടെയെന്ന് വിപ്ലവകരമായ തീരുമാനം സര്‍ക്കാര്‍ തിരുത്തി; കെ സുരേന്ദ്രന്‍

80
0

വഖഫ് ബോര്‍ഡ് നിയമന വിഷയത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സംഘടിതശക്തിക്ക് മുന്നില്‍ സര്‍ക്കാര്‍ കീഴടങ്ങി. നാല് മൊല്ലാക്കമാരും വര്‍ഗീയശക്തികളും പറഞ്ഞപ്പോള്‍ തീരുമാനം മാറ്റിയെന്നും സുരേന്ദ്രന്‍ ആരോപിച്ചു. വഖഫ് നിയമനം പിഎസ്സിക്ക് വിടുമെന്ന സഖാക്കളുടെ വിപ്ലവകരമായ തീരുമാനം സര്‍ക്കാര്‍ തിരുത്തി.

സാധാരണക്കാര്‍ ആവശ്യപ്പെടുന്നത് അംഗീകരിക്കാന്‍ തയാറാകാത്ത സര്‍ക്കാര്‍ സംഘടിതശക്തിക്ക് മുന്‍പില്‍ കീഴടങ്ങുന്നു. സമസ്ത നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്കു പിറകെ വഖഫ് വിഷയത്തിലെ പുതിയ തീരുമാനം മരവിപ്പിച്ചുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനത്തോട് പ്രതികരിക്കുകയായിരുന്നു സുരേന്ദ്രന്‍.

ദേവസ്വം ബോര്‍ഡിന്റെയും ശബരിമലയുടെയും കാര്യത്തില്‍ നിഷേധാത്മക നിലപാട് സ്വീകരിച്ച് വഖഫ് വിഷയത്തില്‍ ഒറ്റരാത്രി കൊണ്ട് നിലപാട് മാറ്റിയെന്നും സുരേന്ദ്രന്‍ വിമര്‍ശിച്ചു. പച്ചയായ വര്‍ഗീയധ്രുവീകരണത്തിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. രാധാകൃഷ്ണന്‍ നല്ല മന്ത്രിയാണ്, പക്ഷേ വിശ്വാസമില്ലാത്ത മന്ത്രിയാണ്. എന്നാല്‍, വഖഫ് ബോര്‍ഡ് വിശ്വാസിയായ മന്ത്രിക്ക് നല്‍കി. വോട്ടുബാങ്ക് രാഷ്ട്രീയമാണ് പിണറായി വിജയന് ലക്ഷ്യമെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു.

Previous articleകരിപ്പൂര്‍ വിമാനത്താവളത്തിലെ റാപ്പിഡ് പിസിആര്‍ പരിശോധന നിരക്ക് കുറച്ചു
Next articleരജനീകാന്തിനെ വീട്ടിലെത്തി കണ്ട് വി.കെ ശശികല