Home News വാളയാര്‍ കേസ്; ഡമ്മി പരീക്ഷണവുമായി സിബിഐ

വാളയാര്‍ കേസ്; ഡമ്മി പരീക്ഷണവുമായി സിബിഐ

85
0

വാളയാര്‍ കേസില്‍ ഡമ്മി പരീക്ഷണം നടത്താന്‍ ഒരുങ്ങി സി.ബി.ഐ. പെണ്‍കുട്ടികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ ഷെഡ്ഡിലും വീടിന്റെ പരിസരങ്ങളിലുമാണ് ഡമ്മി പരിശോധന നടത്താന്‍ സി.ബി.ഐ നീക്കം.

കുട്ടികള്‍ മരിച്ച മുറിയില്‍ രണ്ട് പേരുടെയും അതേ തുക്കത്തിലുള്ള ഡമ്മി തൂക്കി നോക്കും. വീടിന്റെ ഉത്തരത്തില്‍ തൂങ്ങി മരിക്കാന്‍ ഒമ്പതുവയസുകാരിക്ക് ആകില്ലെന്നതായിരുന്നു വിവാദ കേസിലെ പ്രധാന വാദങ്ങളില്‍ ഒന്ന്. ഈ കാര്യമടക്കം ഉറപ്പിക്കാനാണ് സിബിഐയുടെ ഡമ്മി പരീക്ഷണം.

കൂടാതെ, മരണകാരണം സംബന്ധിച്ച് കൂടുതല്‍ വ്യക്തതയ്ക്കാണ് ഡമ്മി പരീക്ഷണം. കഴിഞ്ഞ ഏപ്രില്‍ ഒന്നിനാണ് വാളയാര്‍ സഹോദരിമാരുടെ ദുരൂഹ മരണക്കേസ് സി.ബി.ഐ ഏറ്റെടുത്തത്. സി.ബി.ഐ തിരുവനന്തപുരം യൂണിറ്റാണ് കേസന്വേഷിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് മൂന്നു പേരാണ് ജയിലില്‍ കഴിയുന്നത്.

 

Previous articleബംഗ്ലാദേശുമായി ദീർഘകാല സഹകരണം ഉറപ്പുവരുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
Next articleമധ്യപ്രദേശിൽ ഈ മാസം 3 സംസ്ഥാന വ്യാപക കൊവിഡ് വാക്സിനേഷൻ ക്യാമ്പെയ്‌നുകൾ നടത്തും