Home News കര്‍ണ്ണാടകത്തിന്റെ സംഘി നെറികേടിന് രാജസ്ഥാന്റെ മറുപടി: വി ടി ബല്‍റാം

കര്‍ണ്ണാടകത്തിന്റെ സംഘി നെറികേടിന് രാജസ്ഥാന്റെ മറുപടി: വി ടി ബല്‍റാം

104
0

രാജ്യം എഴുപത്തിയഞ്ചാം സ്വാതന്ത്ര ദിനം ആഘോഷിക്കുമ്പോള്‍ പണ്ഡിറ്റ് ജവര്‍ ലാല്‍ നെഹ്‌റു ദേശീയ പതാകയുമായി നില്‍ക്കുന്ന ചിത്രം ഉള്‍പ്പെടുത്തി പരസ്യം നല്‍കിയ രാജസ്ഥാന്‍ സര്‍ക്കാരിനെ അഭിനന്ദിച്ച് കെ.പി.സി.സി ഉപാധ്യക്ഷന്‍ വി.ടി ബല്‍റാം. കര്‍ണാടകത്തിന്റെ സംഘി നെറികേടിന് രാജസ്ഥാന്റെ മറുപടിയെന്നാണ് വി.ടി ബല്‍റാം തന്റെ ഫേസ്ബുക്കില്‍ കുറിച്ചത്.

കുറിപ്പിന്റെ പൂര്‍ണരൂപം

കര്‍ണ്ണാടകത്തിന്റെ സംഘി നെറികേടിന്
രാജസ്ഥാന്റെ മറുപടി.
ഇത് ഇന്ത്യയുടെ മറുപടി കൂടിയാണ്.
കാരണം, നെഹ്രു ഇന്ത്യയുടെ ഹൃദയത്തിലാണ്.
അല്ല, നെഹ്രു തന്നെയാണ് ഇന്ത്യയുടെ ഹൃദയം. ആധുനിക ഇന്ത്യയുടെ, ജനാധിപത്യ ഇന്ത്യയുടെ, മതേതര ഇന്ത്യയുടെ, ലിബറല്‍ ഇന്ത്യയുടെ, ശാസ്ത്രീയ ഇന്ത്യയുടെ, പുരോഗമന ഇന്ത്യയുടെ ഹൃദയത്തിലാണ് ആ പനിനീര്‍പ്പൂവ്??
ഇന്ത്യ എന്ന ആശയത്തിന്റെ യഥാര്‍ത്ഥ ശില്‍പ്പികള്‍ക്ക് പ്രണാമം

 

Previous articleടെലിപ്രോംപ്റ്റര്‍ ഒഴിവാക്കി; 82 മിനിട്ട് നീണ്ട പ്രഭാഷണത്തിന് മോദി ഉപയോഗിച്ചത് കടലാസ് കുറിപ്പുകള്‍
Next articleകോടികളുടെ ലാഭവുമായി പൊതുമേഖല ബാങ്കുകള്‍