Home News സ്‌ഫോടനത്തില്‍ ചപ്പുചവറുകള്‍ക്ക് കുഴപ്പമൊന്നുമില്ല; പരിശോധന നടത്തിയ ഇപി ജയരാജനെ പരിഹസിച്ച് വിടി ബല്‍റാം

സ്‌ഫോടനത്തില്‍ ചപ്പുചവറുകള്‍ക്ക് കുഴപ്പമൊന്നുമില്ല; പരിശോധന നടത്തിയ ഇപി ജയരാജനെ പരിഹസിച്ച് വിടി ബല്‍റാം

85
0

എകെജി സെന്ററിന് മുന്‍വശത്ത് സ്ഫോടക വസ്തു പതിച്ച സ്ഥലത്ത് പരിശോധന നടത്തിയ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്റെ ചിത്രം പങ്കുവെച്ച് പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം. ‘ഹാന്‍സിന്റേയും കോപ്പികോയുടേയും കവറുകള്‍ക്ക് ഗുരുതരമായ നാശനഷ്ടമുണ്ടായി. ബാക്കി ചപ്പുചവറുകള്‍ക്ക് കുഴപ്പമൊന്നുമില്ല.’ എന്നാണ് ചിത്രം പങ്കുവച്ച് വി ടി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചത്.

അതേസമയം പാര്‍ട്ടി ഓഫീസിന് നേരെയുണ്ടായ ബോംബാക്രമണം ഗൗരവമുള്ള ഒരു തീവ്രവാദ പ്രവര്‍ത്തനമാണ്. സംഭവത്തില്‍ എന്‍ഐഎ അന്വേഷണം നടത്തണമെന്നും ഇക്കാര്യമാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര സര്‍ക്കാരിന് കത്തെഴുതണമെന്നുമായിരുന്നു വിടി ബല്‍റാമിന്റെ ആദ്യ ഫേസ്ബുക് പോസ്റ്റ്.

വി ടി ബല്‍റാമിന്റെ ആദ്യ ഫേസ്ബുക് പോസ്റ്റ്:

‘എകെ ഗോപാലന് സ്മാരകമുണ്ടാക്കാന്‍ സര്‍ക്കാര്‍ സൗജന്യമായി അനുവദിച്ച സ്ഥലത്ത് നിലനില്‍ക്കുന്ന പാര്‍ട്ടി ഓഫീസിന് നേരെയുണ്ടായ ബോംബാക്രമണം ഗൗരവമുള്ള ഒരു തീവ്രവാദ പ്രവര്‍ത്തനമാണ്. ഈ സംഭവം എന്‍ ഐ എ അന്വേഷിക്കണം. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രത്തിന് കത്തെഴുതണം,’ എന്നായിരുന്നു വി ടി ബല്‍റാമിന്റെ ആദ്യ പ്രതികരണം.

രണ്ടാമത്തെ ഫേസ്ബുക് പോസ്റ്റ്:

ഹാന്‍സിന്റേയും കോപ്പികോയുടേയും കവറുകള്‍ക്ക് ഗുരുതരമായ നാശനഷ്ടമുണ്ടായി.

ബാക്കി ചപ്പുചവറുകള്‍ക്ക് കുഴപ്പമൊന്നുമില്ല.

 

Previous articleഎകെജി സെന്റര്‍ ആക്രമണം സ്വര്‍ണ്ണക്കടത്ത് കേസില്‍ നിന്നും ശ്രദ്ധതിരിക്കാന്‍; കെ സുരേന്ദ്രന്‍
Next articleവൈദ്യുതി പ്രതിസന്ധി രൂക്ഷം; മൊബൈല്‍,ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തലാക്കാനൊരുങ്ങി പാക് സര്‍ക്കാര്‍