Home News തൃക്കാക്കരയിൽ വോട്ടെടുപ്പ് തുടങ്ങി; എല്ലാ ബൂത്തുകളിലും നീണ്ട ക്യൂ

തൃക്കാക്കരയിൽ വോട്ടെടുപ്പ് തുടങ്ങി; എല്ലാ ബൂത്തുകളിലും നീണ്ട ക്യൂ

216
0

കേരള രാഷ്ട്രീയം കഴിഞ്ഞ ഒരു മാസമായി ഉറ്റു നോക്കിയിരുന്ന തൃക്കാക്കരയില്‍ വോട്ടെടുപ്പ് ആരംഭിച്ചു. എല്ലാ ബൂത്തുകളിലും നീണ്ട ക്യൂ ആണുള്ളത്. ഏഴ് മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് ആറിന് അവസാനിക്കും. അതീവ സുരക്ഷയാണ് തൃക്കാക്കരയില്‍ പൊലീസ് ഒരുക്കിയിട്ടുള്ളത്. മണ്ഡലത്തില്‍ വലിയ ആത്മവിശ്വാസത്തിലാണ് മൂന്ന് മുന്നണികളും. 196805 വോട്ടർമാരാണ് തൃക്കാക്കരയിൽ ഇന്ന് വിധിയെഴുതാൻ പോകുന്നത്.

അതിനിടെ 119 ആം നമ്പർ വനിതാ ബൂത്തിൽ മെഷീൻ തകരാർ ഉണ്ടായതിനാൽ പോളിംഗ് വൈകി. ഏഴരയോടെ പ്രശ്നം പരിഹരിച്ച് മോക്ക് പോളിംഗ് നടത്തി. എളംകുളം പോളിംഗ് സ്റ്റേഷനിലെ 94-ാം നമ്പര്‍ ബൂത്തിലും യന്ത്രതകരാര്‍ മൂലം പോളിംഗ് വൈകി. കടവന്ത്ര 105-ാം നമ്പര്‍ ബൂത്തിലും പോളിംഗ് യന്ത്ര തകരാര്‍ മൂലം വൈകി.

ഇടത് സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫും ഭാര്യ ദയാ പാസ്‌കലും വോട്ട് രേഖപ്പെടുത്തുന്നതിനായി പടമുകള്‍ ഗവ.യുപി സ്‌കൂളിലെ 140 ആം നമ്പര്‍ ബൂത്തിലെത്തി. എന്‍ഡിഎ സ്ഥാനാര്‍ത്ഥി എ എന്‍ രാധാകൃഷ്ണന് തൃക്കാക്കരയില്‍ വോട്ടില്ല. പള്ളിയിലും അമ്പലത്തിലും എത്തി പ്രാര്‍ത്ഥിച്ചതിനുശേഷം ഉമ തോമസ് വീട്ടിലെത്തി ശേഷം അടുത്തുള്ള പോളിങ് ബൂത്തിലേക്ക് എത്തി വോട്ടുചെയ്തു.

Previous articleസംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; മത്സ്യബന്ധനത്തിന് വിലക്ക്
Next articleബലാത്സംഗക്കേസ്; വിജയ് ബാബുവിന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ, നടൻ ഇന്ന് നാട്ടിലെത്തിയേക്കും