Home News ഇന്തോനേഷ്യയിലെ അഗ്നിപര്‍വ്വത സ്‌ഫോടനം; മരണസംഖ്യ 34 ആയി

ഇന്തോനേഷ്യയിലെ അഗ്നിപര്‍വ്വത സ്‌ഫോടനം; മരണസംഖ്യ 34 ആയി

351
0

ഇന്തോനേഷ്യയിലെ ജാവ ദ്വീപിലെ സെമെരു അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചു. അപകടത്തില്‍ മരിച്ചവരുടെ എണ്ണം ഇതിനോടകം 34 ആയി ഉയര്‍ന്നിട്ടുണ്ട്്. 16 പേര്‍ക്കുള്ള തെരച്ചിലും രക്ഷാപ്രവര്‍ത്തനങ്ങളും തുടരുകയാണെന്ന് പ്രാദേശിക ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ജാവാ പ്രവിശ്യയിലെ ഏറ്റവും ഉയരമുള്ള പര്‍വ്വതമായ സെമെരു അഗ്‌നിപര്‍വ്വതമാണ് പൊട്ടിത്തെറിച്ചത്. ഗ്രാമത്തെ മുഴുവനായും ചാരം വിഴുങ്ങിയിരിക്കുകയാണ്. ആകാശത്ത് പൊടിപടലങ്ങള്‍ രൂപപ്പെട്ടതോടെ പ്രദേശത്ത് നിന്നും നിരവധി പേരാണ് പാലായനം ചെയ്തിരുന്നു ഇവിടെ നിന്നും ജനങ്ങള്‍ നിലവിളിച്ചുകൊണ്ട് ഓടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ശനിയാഴ്ചയാണ് പര്‍വ്വതം പൊട്ടിത്തെറിച്ചത്. നിമിഷങ്ങള്‍ക്കകം തെരുവുകള്‍ മുഴുവന്‍ ചെളിയും ചാരവും കൊണ്ടു നിറഞ്ഞു. ശനിയാഴ്ച മുതല്‍ മൗണ്ട് സെമെരു പൊട്ടിതെറിച്ചുകൊണ്ടിരിക്കുയാണ്. ചൊവ്വാഴ്ച മൂന്ന് തവണ ചെറിയ പൊട്ടിത്തെറികള്‍ ഉണ്ടായി. ഓരോ പൊട്ടിത്തെറിയിലും ഒരു കിലോമീറ്റര്‍ ഉയരത്തിലേക്ക് ചാരം തുപ്പുന്നുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.

ഏകദേശം 3,700 പേരെ ദുരിതബാധിത പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്.അഗ്നിപര്‍വ്വത സ്ഫോടനത്തിന്റെ അവശിഷ്ടങ്ങളില്‍ നിന്നും തകര്‍ന്ന കെട്ടിടങ്ങള്‍, വാഹനങ്ങള്‍ എന്നിവയില്‍ ആളുകള്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുകായണ്.

Previous articleഅഴീക്കലില്‍ മത്സ്യബന്ധനത്തിന് പോയ ബോട്ടിന് തീപിടിച്ചു; ബോട്ട് പൂര്‍ണമായും കത്തിനശിച്ചു
Next articleമുല്ലപ്പെരിയാറിന്‌റെ ഷട്ടറുകള്‍ പുലര്‍ച്ചെ കൂടുതല്‍ ഉയര്‍ത്തി; പെരിയാറിന്‌റെ തീരത്തെ വീടുകളില്‍ വെളളം കയറി