Home News സ്ത്രീധനം ആവശ്യപ്പെട്ടതിനോ, കൈപ്പറ്റിയതിനോ തെളിവില്ല; വിസ്മയക്കേസില്‍ വിധിക്കെതിരെ അപ്പീല്‍ നല്‍കി കിരണ്‍കുമാര്‍

സ്ത്രീധനം ആവശ്യപ്പെട്ടതിനോ, കൈപ്പറ്റിയതിനോ തെളിവില്ല; വിസ്മയക്കേസില്‍ വിധിക്കെതിരെ അപ്പീല്‍ നല്‍കി കിരണ്‍കുമാര്‍

85
0

വിസ്മയ കേസില്‍ വിചാരണ കോടതി വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി പ്രതി കിരണ്‍കുമാര്‍. കോടതിയുടെ കണ്ടെത്തലുകള്‍ യുക്തിയില്ലാത്തതാണെന്ന് അപ്പീലില്‍ കിരണ്‍ വാദിക്കുന്നു. സ്ത്രീധനം ആവശ്യപ്പെട്ടതിനോ, കൈപ്പറ്റിയതിനോ തെളിവുകളില്ലെന്നും വിസ്മയയുടെ ആത്മഹത്യയിലേക്ക് നയിച്ചത് തന്റെ പ്രവര്‍ത്തികളാണെന്നതിന് തെളിവില്ലെന്നും കിരണ്‍ അപ്പീലില്‍ പറയുന്നു.

2019 മെയ് 31 നാണ് നിലമേല്‍ കൈതോട് സ്വദേശി വിസ്മയയുടെയും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥന്‍ കിരണിന്റെയും വിവാഹം നടന്നത്. വിവാഹം കഴിഞ്ഞ് രണ്ട് വര്‍ഷത്തിനുള്ളില്‍ യുവതി ആത്മഹത്യ ചെയ്യുകയായിരുന്നു. മരിക്കുന്നതിന് മുമ്പ് സ്ത്രീധനത്തെ ചൊല്ലി താന്‍ നേരിടേണ്ടിന്ന പീഡനങ്ങളുടെ വിവരങ്ങള്‍ വിസ്മയ കുടുംബാംഗങ്ങളെ അറിയിച്ചിരുന്നു.

സ്ത്രീധന പീഡനത്തെ തുടര്‍ന്ന് വിസ്മയ ജീവനൊടുക്കിയ കേസില്‍ ഭര്‍ത്താവ് കിരണ്‍ കുമാറിന് മെയ് മാസത്തിലാണ് കോടതി ശിക്ഷ വിധിച്ചത്. പത്തുവര്‍ഷം തടവ്, 12.55 ലക്ഷം രൂപ എന്നിവയായിരുന്നു വിധി. ആത്മഹത്യാ പ്രേരണയും സ്ത്രീധന പീഢനവുമടക്കമുള്ള വകുപ്പുകളിലായി ഒരുമിച്ച് തടവ് അനുഭവിച്ചാല്‍ മതിയെന്നും കോടതി പറഞ്ഞിരുന്നു. കൊല്ലം അഡീഷണല്‍ സെക്ഷന്‍സ് കോടതിയാണ് കിരണിന് ശിക്ഷ വിധിച്ചത്.

 

Previous articleഓരോ സമയത്ത് പറയുന്നത് ഓരോ കാര്യങ്ങള്‍; സ്വപ്‌ന സുരേഷ് കിലുക്കത്തിലെ രേവതിയെന്ന് എം സ്വരാജ്
Next articleസ്വര്‍ണക്കടത്ത് യുഡിഎഫിന്റെ അടുക്കളയില്‍ വേവിച്ച വിവാദമല്ലെന്ന് ഷാഫി പറമ്പില്‍