Home News യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം; സിനിമാ താരം വിനീത് തട്ടിൽ ഡേവിഡ് അറസ്റ്റിൽ

യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം; സിനിമാ താരം വിനീത് തട്ടിൽ ഡേവിഡ് അറസ്റ്റിൽ

129
0

യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ സിനിമാ താരം വിനീത് തട്ടിൽ ഡേവിഡ് തൃശൂരിൽ അറസ്റ്റിൽ. തുറവൂർ സ്വദേശി അലക്സിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്. സാമ്പത്തിക തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചത് എന്നാണ് പോലീസിൽ നിന്നും ലഭിക്കുന്ന വിവരം. അന്തിക്കാട് പൊലീസാണ് കഴിഞ്ഞ ദിവസം രാത്രി വിനീത് തട്ടിലിനെ അറസ്റ്റ് ചെയ്തത്.

അലക്സുമായി വിനീതിന് സാമ്പത്തിക തർക്കങ്ങളുണ്ടായിരുന്നു. ഇന്നലെ വൈകിട്ട് മൂന്നുമണിയോടെ അലക്സ് വിനീതിന്‍റെ വീട്ടിലെത്തി. തുടർന്ന് ഇരുവരും തമ്മിൽ തർക്കമുണ്ടായി. ഇതിനു പിന്നാലെയാണ് വടിവാൾ കൊണ്ട് വിനീത് തട്ടിൽ അലക്സിനെ വെട്ടിയത്. ആക്രമണത്തിൽ അലക്‌സിന്റെ കൈക്കാണ് പരിക്കേറ്റിട്ടുള്ളത്. ഇയാൾ ചികിത്സയിലാണ്. അലക്‌സിന്റെ പരാതിയിൽ രാത്രിയോടെയാണ് വിനീതിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയത്.

Previous articleവിലക്കയറ്റത്തിൽ കേന്ദ്ര സര്‍ക്കാരിനെതിരേ പ്രതിഷേധിക്കാൻ എല്‍ഡിഎഫ്; നേതൃയോഗം ഇന്ന്
Next articleകള്ളപ്പണ കേസ്; വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച സി.എസ്.ഐ ബിഷപ്പിനെ ഇ.ഡി തടഞ്ഞു