Home News സിനിമയില്‍ അവസരം നല്‍കാത്തതിലുള്ള വൈരാഗ്യമാണ് കേസിന് പിന്നില്‍, ലൈംഗിക ബന്ധം ഉഭയസമ്മത പ്രകാരം; വിജയ് ബാബു

സിനിമയില്‍ അവസരം നല്‍കാത്തതിലുള്ള വൈരാഗ്യമാണ് കേസിന് പിന്നില്‍, ലൈംഗിക ബന്ധം ഉഭയസമ്മത പ്രകാരം; വിജയ് ബാബു

156
0
Vijay Babu. Photo: actor_vijaybabu/Instagram

യുവ നടിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെ പൊലീസ് ചോദ്യം ചെയ്യുന്നത് തുടരുന്നു. നടിക്ക് സിനിമയില്‍ അവസരം നല്‍കാത്തതിലുള്ള വൈരാഗ്യമാണ് കേസിന് പിന്നിലെന്നും, കെട്ടിച്ചമച്ച കേസാണെന്നും വിജയ് ബാബുവിന്റെ മൊഴി. എറണാകുളം തേവര സ്റ്റേഷനിലാണ് ചോദ്യം ചെയ്യല്‍.

ലൈംഗിക ബന്ധം ഉഭയസമ്മത പ്രകാരമായിരുന്നെന്നും താരം മൊഴി നല്‍കി. ഒളിവില്‍ പോകാന്‍ ആരും സഹായിച്ചിട്ടില്ലെന്നും വിജയ് ബാബു പൊലീസിനോട് പറഞ്ഞു. ഇന്ന് രാവിലെ തുടങ്ങിയ ചോദ്യം ചെയ്യലിലാണ് വിജയ് ബാബു ഇക്കാര്യങ്ങള്‍ പറഞ്ഞത്. വിജയ് ബാബുവിനെ വിശദമായി ചോദ്യം ചെയ്യുമെന്ന് കൊച്ചി പൊലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു വ്യക്തമാക്കിയിട്ടുണ്ട്. പൊലീസിന്റെ ശക്തമായ നടപടികള്‍ക്കൊടുവിലാണ് വിജയ് ബാബു നാട്ടിലേക്ക് മടങ്ങിയെത്തിയതെന്നും അദ്ദേഹം പറഞ്ഞു

രാവിലെ 9 മണിയോടെയാണ് വിജയ് ബാബു നെടുമ്പാശേരിയില്‍ വിമാനം ഇറങ്ങിയത്. കോടതിയില്‍ വിശ്വാസമുണ്ടെന്നും കേസന്വേഷണവുമായി സഹകരിക്കുമെന്നും വിജയ് ബാബു പറഞ്ഞു. നാളെ വരെയാണ് വിജയ് ബാബുവിന് ഹൈക്കോടതി ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചിട്ടുണ്ട്.

 

 

Previous articleസൗരവ് ഗാംഗുലി രാഷ്ട്രീയത്തിലേക്ക്? ബിസിസിഐ അധ്യക്ഷ സ്ഥാനം രാജിവെച്ചേക്കും
Next articleകുട്ടികളുടെ ചിത്രം; ‘ത തവളയുടെ ത’ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി