Home News ‘കോടതിയില്‍ വിശ്വാസമുണ്ട്, സത്യം തെളിയും’; വിജയ് ബാബു മാധ്യമങ്ങളോട്

‘കോടതിയില്‍ വിശ്വാസമുണ്ട്, സത്യം തെളിയും’; വിജയ് ബാബു മാധ്യമങ്ങളോട്

192
0

യുവനടിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതികരണവുമായി നടനും നിർമ്മാതാവുമായ വിജയ് ബാബു. കോടതി ഇടക്കാല ജാമ്യം അനുവദിച്ചതോടെ കൊച്ചിയിൽ ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് നടൻ വിദേശത്തു നിന്ന് തിരിച്ചെത്തിയത്. കേസിൽ സത്യം തെളിയുമെന്നും കോടതിയില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും വിജയ് ബാബു മാധ്യമങ്ങളോട് പ്രതികരിച്ചു. ഇടക്കാല മുന്‍കൂര്‍ജാമ്യം അനുവദിച്ചതോടെ ഒരു മാസത്തിന് ശേഷമാണ് വിജയ് ബാബു തിരികെയെത്തുന്നത്. സൗത്ത് പൊലീസ് സ്റ്റേഷനിൽ ഹാജരാകും എന്നാണ് വിവരം.

അറസ്റ്റ് ചെയ്യരുതെന്ന് നിര്‍ദേശമുള്ളതിനാല്‍ വിജയ് ബാബുവിനെ ആദ്യഘട്ട ചോദ്യം ചെയ്യലിന് ശേഷം വിട്ടയക്കും. നാട്ടിലെത്തിയാൽ ഉടൻ വിജയ് ബാബു അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണമെന്ന് കോടതി നിർദേശിച്ചിരുന്നു. വിജയ് ബാബുവിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷയും ഹൈക്കോടതി പരിഗണിക്കുണ്ട്. നടനെതിരായ കേസ് അടുത്ത തവണ പരിഗണിക്കുന്ന വരെയാണ് തടഞ്ഞിരിക്കുന്നത്.

Previous articleയുവനടിയെ ബലാത്സംഗം ചെയ്ത കേസ്: വിജയ് ബാബു കൊച്ചിയിലെത്തി, സൗത്ത് പൊലീസ് സ്റ്റേഷനിൽ ഹാജരാകും
Next articleവീണ്ടും ഗണ്‍ വയലന്‍സ്; അമേരിക്കയില്‍ സ്‌കൂളില്‍ നടന്ന വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു