Home News ബലാത്സംഗക്കേസ്; വിജയ്ബാബുവിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും

ബലാത്സംഗക്കേസ്; വിജയ്ബാബുവിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും

152
0

യുവനടിയെ ബലാത്സംഗം ചെയ്ത കേസിൽ ആരോപണവിധേയനായ നടൻ വിജയ് ബാബുവിനെ പൊലീസ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ഇന്ന് രാവിലെ ഒമ്പത് മണിയ്‌ക്ക് ചോദ്യം ചെയ്യലിന് ഹാജരാവാൻ പോലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്. തേവര പോലീസ് സ്‌റ്റേഷനിലാണ് ഹാജരാവേണ്ടത്. 39 ദിവസത്തെ ഒളിവ് ജീവിതത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് വിജയ് ബാബു കൊച്ചിയിൽ മടങ്ങിയെത്തിയത്. വിമാനമിറങ്ങിയതിന് പിന്നാലെ ക്ഷേത്ര ദര്‍ശനം നടത്തിയ ശേഷം അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകുകയായിരുന്നു. ഇന്നലെ വിജയ്ബാബുവിനെ അന്വേഷണ സംഘം ഒമ്പത് മണിക്കൂറോള൦ ചോദ്യം ചെയ്തിരുന്നു.

കൊച്ചി ഡിസിപിയുടെ സാന്നിധ്യത്തിലായിരുന്നു നടനെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിൽ വിജയ് ബാബു തന്റെ നിലപാടിൽ ഉറച്ച് നിന്നു. ഉഭയകക്ഷി സമ്മതത്തോടെയുള്ള ബന്ധത്തിൽ മാത്രമാണ് ഏർപ്പെട്ടിരുന്നതെന്ന വാദം വിജയ് ബാബു പോലീസിന് മുന്നിൽ ആവർത്തിച്ചു. തന്റെ പുതിയ സിനിമയിൽ അവസരം നൽകാത്തതു കൊണ്ടാണ് ഇത്തരം പരാതിയെന്ന് വിജയ് ബാബു ആരോപിച്ചു.

അതേസമയം വിജയ്ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിയ്‌ക്കും.കേസിൽ വ്യാഴാഴ്ച വരെ വിജയ് ബാബുവിന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. കോടതി ഇടക്കാല മുൻകൂർജാമ്യം അനുവദിച്ചതോടെയാണ് വിജയ് ബാബു തിരികെയെത്തിയത്.

Previous articleതിരുവനന്തപുരത്ത് ഇരട്ടക്കൊലക്കേസ് പ്രതിയെ വെട്ടിക്കൊലപ്പെടുത്തി; വെട്ടേറ്റ മറ്റൊരാൾ ആശുപത്രിയിൽ
Next articleഅമേരിക്കയില്‍ വീണ്ടും വെടിവെയ്പ്പ്; നാല് പേർ കൊല്ലപ്പെട്ടു