Home News വിജയ് ബാബുവിനെ ഇന്ന് ചോദ്യം ചെയ്ത് വിട്ടയച്ചു; നാളെയും ചോദ്യം ചെയ്യും

വിജയ് ബാബുവിനെ ഇന്ന് ചോദ്യം ചെയ്ത് വിട്ടയച്ചു; നാളെയും ചോദ്യം ചെയ്യും

161
0

നടിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ നിര്‍മ്മാതാവും നടനുമായ വിജയ് ബാബുവിനെ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചു. ഒമ്പതുമണിക്കൂര്‍ ചോദ്യം ചെയ്തതിനുശേഷമാണ് പൊലീസ് വിജയ് ബാബുവിനെ വിട്ടയച്ചിരിക്കുന്നത്. നാളെ രാവിലെ 9 ന് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് പൊലീസ് വിജയ് ബാബുവിനെ അറിയിച്ചിരിക്കുന്നത്.

ഇന്ന് രാവിലെ കൊച്ചിയില്‍ മടങ്ങിയെത്തിയ വിജയ് ബാബു വിമാനമിറങ്ങിയതിന് പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരായത്. ചോദ്യം ചെയ്യലില്‍
നടിക്ക് സിനിമയില്‍ അവസരം നല്‍കാത്തതിലുള്ള വൈരാഗ്യമാണ് കേസിന് പിന്നിലെന്നും, കെട്ടിച്ചമച്ച കേസാണെന്നും വിജയ് ബാബു മൊഴി നല്‍കിയിരിക്കുന്നത്.

ലൈംഗിക ബന്ധം ഉഭയസമ്മത പ്രകാരമായിരുന്നെന്നും താരം മൊഴി നല്‍കി. ഒളിവില്‍ പോകാന്‍ ആരും സഹായിച്ചിട്ടില്ലെന്നും വിജയ് ബാബു പൊലീസിനോട് പറഞ്ഞു. ഇന്ന് രാവിലെ തുടങ്ങിയ ചോദ്യം ചെയ്യലിലാണ് വിജയ് ബാബു ഇക്കാര്യങ്ങള്‍ പറഞ്ഞത്. വിജയ് ബാബുവിനെ വിശദമായി ചോദ്യം ചെയ്യുമെന്ന് കൊച്ചി പൊലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു വ്യക്തമാക്കിയിട്ടുണ്ട്. പൊലീസിന്റെ ശക്തമായ നടപടികള്‍ക്കൊടുവിലാണ് വിജയ് ബാബു നാട്ടിലേക്ക് മടങ്ങിയെത്തിയതെന്നും അദ്ദേഹം പറഞ്ഞു

രാവിലെ 9 മണിയോടെയാണ് വിജയ് ബാബു നെടുമ്പാശേരിയില്‍ വിമാനം ഇറങ്ങിയത്. കോടതിയില്‍ വിശ്വാസമുണ്ടെന്നും കേസന്വേഷണവുമായി സഹകരിക്കുമെന്നും വിജയ് ബാബു പറഞ്ഞു. നാളെ വരെയാണ് വിജയ് ബാബുവിന് ഹൈക്കോടതി ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചിട്ടുണ്ട്.

Previous articleഡാര്‍ക്ക് വെബ് വഴിയുള്ള ലഹരി വ്യാപാരം തടയാന്‍ പുതിയ സോഫ്റ്റ് വെയറുമായി കേരള പൊലീസ്
Next articleകെകെയുടെ മരണകാരണം ഹൃദയാഘാതമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്