Home News ബലാത്സംഗക്കേസ്: നടൻ വിജയ് ബാബു ഇന്ന് കൊച്ചിയിൽ തിരിച്ചെത്തും; ചോദ്യം ചെയ്ത് വിട്ടയക്കും

ബലാത്സംഗക്കേസ്: നടൻ വിജയ് ബാബു ഇന്ന് കൊച്ചിയിൽ തിരിച്ചെത്തും; ചോദ്യം ചെയ്ത് വിട്ടയക്കും

168
0

ബലാത്സംഗക്കേസിൽ വിദേശത്തേക്ക് കടന്ന നടനും നിർമ്മാതാവുമായ വിജയ് ബാബു ഇന്ന് കൊച്ചിയിൽ തിരിച്ചെത്തും. കോടതി ഇടക്കാല മുന്‍കൂര്‍ജാമ്യം അനുവദിച്ചതോടെയാണ് ഒരു മാസത്തിന് ശേഷം നടൻ തിരികെയെത്തുന്നത്. രാവിലെ ഒൻപതരയോടെ കൊച്ചിയിൽ എത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്.

തുടർന്ന് നടൻ സൗത്ത് പൊലീസ് സ്റ്റേഷനിൽ ഹാജരാകും. നാട്ടിലെത്തിയാൽ ഉടൻ വിജയ് ബാബു അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണമെന്ന് കോടതി നിർദേശിച്ചിരുന്നു. അറസ്റ്റ് ചെയ്യരുതെന്ന് നിര്‍ദേശമുള്ളതിനാല്‍ വിജയ് ബാബുവിനെ ആദ്യഘട്ട ചോദ്യം ചെയ്യലിന് ശേഷം വിട്ടയക്കും. വിജയ് ബാബുവിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷയും ഹൈക്കോടതി പരിഗണിക്കുണ്ട്.

നടനെതിരായ കേസ് അടുത്ത തവണ പരിഗണിക്കുന്ന വരെയാണ് അറസ്റ്റ് തടഞ്ഞത്. വിദേശത്ത് നിന്ന് വിജയ് ബാബു എത്തിയാൽ വിമാനത്താവളത്തിൽ വച്ച് അറസ്റ്റ് പാടില്ലെന്ന് കോടതി നിർദേശിച്ചു. അറസ്റ്റിൽ നിന്ന് ഇമിഗ്രേഷൻ വിഭാഗത്തെയും വിലക്കിയിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഈ ഉത്തരവ് അതാത് വകുപ്പുകളെ അറിയിക്കണം.

നേരത്തെ വിജയ് ബാബുവിനെതിരായ ബലാത്സംഗ കേസിൽ പൊലീസിനും പ്രോസിക്യൂഷനും എതിരെ ഹൈക്കോടതി രൂക്ഷ വിമർശനം നടത്തിയിരുന്നു. കോടതിയുടെ സംരക്ഷണം ലഭിക്കാൻ വിജയ് ബാബുവിന് അവകാശം ഉണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. കുറ്റക്കാരനാണെന്ന് തെളിയുന്നത് വരെ വിജയ് ബാബു നിരപരാധിയാണ്. വിജയ് ബാബു ചിലർക്ക് താരമായിരിക്കും. ഏതൊരു സാധാരണക്കാരനെയും പോലെ മാത്രമാണ് വിജയ് ബാബുവെന്നും കോടതി വ്യക്തമാക്കി.

പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് വിജയ് ബാബു ദുബായിലേക്ക് കടന്നത്. അവിടെ നിന്ന് ജോ‍ർജിയയിലേക്കും പോയിരുന്നു.

Previous articleമലയാളി ബോളിവുഡ് ഗായകൻ കെ കെ അന്തരിച്ചു; പ്രധാനമന്ത്രി അനുശോചനം അറിയിച്ചു
Next articleവാണിജ്യ പാചക വാതക സിലിണ്ടറിന്‍റെ വില കുറഞ്ഞു; കുറഞ്ഞത് 134 രൂപ