Home News തൃക്കാക്കരയിലെ വിജയം പി.ടി.ക്ക് സമര്‍പ്പിക്കുന്നു, അപവാദ പ്രചരണങ്ങളെ ജനം തള്ളിക്കളഞ്ഞു; ഉമ തോമസ്

തൃക്കാക്കരയിലെ വിജയം പി.ടി.ക്ക് സമര്‍പ്പിക്കുന്നു, അപവാദ പ്രചരണങ്ങളെ ജനം തള്ളിക്കളഞ്ഞു; ഉമ തോമസ്

174
0

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ ചരിത്ര വിജയം പ്രിയപ്പെട്ട് പി.ടി.ക്ക് സമര്‍പ്പിക്കുന്നതായി യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസ്. ഉജ്ജ്വലവിജയം നേടുമെന്ന് തനിക്ക് ഉറപ്പുണ്ടായിരുന്നുവെന്നും പി.ടി തോമസ് നെഞ്ചേറ്റിയ തൃക്കാക്കര തന്നെ കൈവിടില്ലെന്ന് വിശ്വാസം സത്യമായതില്‍ സന്തോഷമുണ്ടെന്നും അവര്‍ പറഞ്ഞു.

വോട്ടര്‍മാര്‍ക്കും പ്രവര്‍ത്തകര്‍ക്കും നന്ദി. നേതാക്കളെല്ലാവരും ചേര്‍ത്തുപിടിച്ചു. ഒരുമിച്ച് നേടിയ ഉജ്ജ്വല വിജയമാണ്. ഭരണത്തിനേറ്റ തിരിച്ചടിയാണ് ഇതെന്നും ഉമ തോമസ് പറഞ്ഞു. ഇത് ഉമ തോമസും ജോ ജോസഫും തമ്മിലുള്ള മത്സരമായിരുന്നില്ല. മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ബൂത്തടിസ്ഥാനത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് ഞങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിച്ച് നേടിയ ഉജ്ജ്വല വിജയം തന്നെ ആണ് ഇത്.

ജനഹിതമല്ലാത്ത രീതിയില്‍ പ്രവര്‍ത്തിക്കുന്ന സര്‍കാരിനുള്ള വിധിയെഴുത്താണിത്. അപവാദ പ്രചരണങ്ങളെ ജനം തള്ളിക്കളഞ്ഞു. 100 ശതമാനം ആത്മാര്‍ത്ഥയതോടെ എന്നും തൃക്കാക്കരയ്‌ക്കൊപ്പമുണ്ടാവും. കോണ്‍ഗ്രസിലേയും പോഷകസംഘടനകളിലേയും യുഡിഎഫിലെ എല്ലാ നേതാക്കള്‍ക്കും നന്ദി. എകെ ആന്റണി, ഉമ്മന്‍ചാണ്ടി, ചെന്നിത്തല, കെസി വേണുഗോപാല്‍, വയലാര്‍ രവി, കെ സുധാകരന്‍, വിഡി സതീശന്‍ തുടങ്ങി എല്ലാ പ്രമുഖ നേതാക്കളോടും എനിക്ക് നന്ദിയുണ്ട്.

ജനപക്ഷത്ത് നില്‍ക്കുന്ന വികസനമാണ് വേണ്ടതെന്ന് ഒരിക്കല്‍ കൂടി തെളിയിക്കപ്പെട്ടു. തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് ഒരു സൗഭാഗ്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോള്‍ തന്നെ ഞാന്‍ പറഞ്ഞിരുന്നു 99-ല്‍ അവരെ നിര്‍ത്തുമെന്ന് ആ വാക്ക് പാലിച്ചെന്നും ഉമ തോമസ് പറഞ്ഞു.

 

Previous articleഒരു തെരഞ്ഞെടുപ്പ് കൊണ്ട് എല്ലാം അവസാനിക്കുന്നില്ല, ജനവിധി അംഗീകരിക്കുന്നു; പി രാജീവ്
Next articleവാഹനാപകടത്തിനു പിന്നാലെ ബസിന് തീപിടിച്ചു; കര്‍ണാടകയില്‍ 10 പേര്‍ വെന്തുമരിച്ചു