ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ നടനും നിര്‍മാതാവുമായ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണെന്ന് ആവശ്യപ്പെട്ട് ഇരയായ നടി സുപ്രീംകോടതയെ സമീപിച്ചു. വിയജ് ബാബു നിയമത്തെ വെല്ലുവിളിക്കുകയാണ് എന്നാണ് സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത അപ്പീലില്‍ നടി ആരോപിച്ചിരിക്കുന്നത്.
കര്‍ശന ഉപാധികളോടെ വിജയ് ബാബുവിന് കോടതി ജാമ്യം അനുവദിക്കുകയും പിന്നീട് ഇയാളുമായി പൊലീസ് പരാതിയില്‍ പറയപ്പെടുന്ന ഹോട്ടലുകളിലെത്തി തെളിവെടുപ്പ് നടത്തുകയും ചെയ്യുന്നതിനിടെയാണ് ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യുവനടി സുപ്രീംകോടതിയെ സമീപിക്കുന്നത്.