Home News ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ഓഗസ്റ്റ് ആറിന്

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ഓഗസ്റ്റ് ആറിന്

231
0

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ഓഗസ്റ്റ് ആറിന് നടക്കുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ജൂലൈ അഞ്ചിന് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം പുറപ്പെടുവിക്കും. ജൂലൈ 19 വരെ നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിക്കാം.

സൂക്ഷ്മപരിശോധന 20-ന് നടക്കും. 21 വരെ നാമനിര്‍ദ്ദേശ പത്രികകള്‍ പിന്‍വലിക്കാം. ആഗസ്റ്റ് ആറിനാവും വോട്ടെടുപ്പ്. അന്നു തന്നെ വോട്ടെണ്ണല്‍ നടക്കും. ഭരണഘടന പ്രകാരം ഇന്ത്യാ ഗവണ്‍മെന്റില്‍ രാഷ്ട്രപതിക്ക് കഴിഞ്ഞാല്‍ ഏറ്റവും ഉയര്‍ന്ന പദവിയാണ് ഉപരാഷ്ട്രപതിയുടേത്.

രാജ്യസഭയിലെ 233 രാജ്യസഭാ അംഗങ്ങളും ലോക്സഭയിലെ 543 ലോക്സഭാ അംഗങ്ങളുംകൂടിയാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുക. നിലവിലെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ കാലാവധി ആഗസ്റ്റ് പത്തിനാണ് തീരുക.

 

 

Previous articleകുരങ്ങ് പനി സ്ഥിരീകരിക്കുന്നവരുടെ എണ്ണം കൂടുന്നു; ജാഗ്രത നിര്‍ദ്ദശവുമായി ലോകാരോഗ്യ സംഘടന
Next articleരൂപയ്ക്ക് റെക്കോര്‍ഡ് ഇടിവ്; ഒരു ഡോളറിന് 79.04 രൂപ, ചരിത്രത്തിലാദ്യം