Home News ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും വീട്ടിലേക്ക് കൊണ്ടുപോയ പെണ്‍കുട്ടിയെ കാണാതായി

ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും വീട്ടിലേക്ക് കൊണ്ടുപോയ പെണ്‍കുട്ടിയെ കാണാതായി

79
0

കോഴിക്കോട് വെള്ളിമാട്കുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും വീട്ടിലേക്ക് കൊണ്ടുപോയ പെണ്‍കുട്ടിയെ കാണാതായി. ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും രക്ഷിതാക്കള്‍ക്ക് ഒപ്പമാണ് കുട്ടി വീട്ടിലേക്ക് പോയത്. പിന്നീട് സ്‌കൂളിലേക്ക് എന്ന് പറഞ്ഞ് പോയ പെണ്‍കുട്ടിയെയാണ് കാണാതായത്. സംഭവത്തില്‍ വെള്ളയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പെണ്‍കുട്ടി സ്‌കൂളില്‍ എത്തിയില്ലെന്ന വിവരം അധ്യാപികയാണ് രക്ഷിതാക്കളെ അറിയിച്ചത്. അധ്യാപകര്‍ നടത്തിയ പരിശോധനയിലാണ് കുട്ടിയെത്തിയിട്ടില്ലെന്ന വിവരം മനസിലായത്. തുടര്‍ന്ന് അധ്യാപിക രക്ഷിതാക്കളെ വിവരം അറിയിക്കുകയായിരുന്നു. രക്ഷിതാക്കളും സ്‌കൂള്‍ അധികൃതരും ചേര്‍ന്ന് നഗരത്തില്‍ പരിശോധന നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല.

അതോടെ വെള്ളയില്‍ പൊലീസ് സ്റ്റേഷനില്‍ പരാതിയുമായെത്തുകയായിരുന്നു. നേരത്തെ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും രക്ഷപ്പെട്ട ആറ് പെണ്‍കുട്ടികളില്‍ ഒരാളായിരുന്നു ഈ പെണ്‍കുട്ടിയും. കുട്ടിയെ തിരിച്ചെത്തിച്ചതിന് ശേഷം വീട്ടിലേക്ക് കൊണ്ടു പോകാന്‍ രക്ഷിതാക്കള്‍ സന്നദ്ധത അറിയിച്ചിരുന്നു. വീട്ടിലേക്ക് പോവാന്‍ കുട്ടിയും താല്‍പര്യം പ്രകടിപ്പിച്ചു. പിന്നീട് മാതാവിന്റെ അപേക്ഷ പരിഗണിച്ച് ജില്ലാ കലക്ടര്‍ കുട്ടിയെ രക്ഷിതാക്കള്‍ക്ക് വിട്ട് നല്‍കുകയായിരുന്നു.

 

Previous articleശബ്ദ മലിനീകരണം, കര്‍ണാടകയിലെ ക്ഷേത്രങ്ങള്‍ക്കും ക്രിസ്ത്യന്‍ പള്ളികള്‍ക്കും പൊലീസിന്‌റെ നോട്ടീസ്
Next articleകേരളത്തില്‍ 8655 പുതിയ കോവിഡ് രോഗികള്‍; ആകെ മരണം 63,338