Home News വെള്ളാപ്പള്ളി നടേശന്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി; രാഷ്ട്രീയം ചര്‍ച്ചയായില്ല, സൗഹൃദ സന്ദര്‍ശനമെന്ന് വെള്ളാപ്പള്ളി

വെള്ളാപ്പള്ളി നടേശന്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി; രാഷ്ട്രീയം ചര്‍ച്ചയായില്ല, സൗഹൃദ സന്ദര്‍ശനമെന്ന് വെള്ളാപ്പള്ളി

104
0

മുഖ്യമന്ത്രി പിണറായി വിജയനുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ കൂടിക്കാഴ്ച നടത്തി. സൗഹൃദ കൂടിക്കാഴ്ചയെന്നും രാഷ്ട്രീയം ചര്‍ച്ചയായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴ സി പി ഐഎം ജില്ലാ സമ്മേളനത്തിന് എത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ താമസിക്കുന്ന സ്വകാര്യ റിസോര്‍ട്ടിലെത്തിയായിരുന്നു കൂടിക്കാഴ്ച. എസ് എന്‍ ഡി പി യോഗം തെരഞ്ഞെടുപ്പില്‍ അന്തിമ വിജയം തനിക്കായിരിക്കും. കോടതി വിധി ചിലര്‍ തെറ്റായി വ്യാഖ്യാനിക്കുന്നുവെന്നും വെള്ളാപ്പള്ളി നടേശന്‍ പ്രതികരിച്ചു.

സമുദായാംഗങ്ങളായ എല്ലാവര്‍ക്കും വോട്ടവകാശം നല്‍കിക്കൊണ്ടുള്ള ഹൈക്കോടതി വിധി മറികടക്കാന്‍ സംസ്ഥാന സര്‍ക്കാരിനെ സമീപിക്കാന്‍ എസ്എന്‍ഡിപി യോഗം തീരുമാനിച്ചിരുന്നു. കമ്പനി നിയമത്തില്‍ ഇളവ് തേടി സംസ്ഥാനസര്‍ക്കാരിനെ സമീപിക്കാനാണ് യോഗം തീരുമാനിച്ചിരിക്കുന്നത്. ആറ് മാസത്തിനകം ഇതിനുള്ള അനുമതി വാങ്ങി എടുക്കലാണ് ലക്ഷ്യമെന്നും യോഗം തീരുമാനിച്ചു. ചേര്‍ത്തലയില്‍ ചേര്‍ന്ന എസ്എന്‍ഡിപി ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് തീരുമാനമുണ്ടായത്. പ്രാതിനിധ്യ വോട്ടവകാശം വഴിയാണ് ഏറെ വര്‍ഷങ്ങളായി വെള്ളാപ്പള്ളി നടേശന്‍ യോഗം സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുന്നത്.

Previous articleകശ്മീരില്‍ പത്ത് ജെയ്ഷെ മുഹമ്മദ് ഭീകരര്‍ അറസ്റ്റില്‍
Next articleനിയമസഭയിലെ നിലപാടുകള്‍ യുഡിഎഫ് ആലോചിച്ചാണ് തീരുമാനിക്കുന്നത്; ചെന്നിത്തലയെ തളളി വിഡി സതീശന്‍