മുഖ്യമന്ത്രി വീണ ജോര്‍ജിന്റെ മിന്നല്‍ പരിശോധനയില്‍ കുടുങ്ങി രജിസ്റ്ററില്‍ ഒപ്പിട്ട് മുങ്ങിയ ഡോക്ടര്‍മാര്‍. തിരുവല്ല താലൂക്ക് ആശുപത്രിയിലായിരുന്നു മന്ത്രിയുടെ മിന്നല്‍ സന്ദര്‍ശനം. മന്ത്രി എത്തിയപ്പോള്‍ രജിസ്റ്ററില്‍ ഒപ്പിട്ട പല ഡോക്ടര്‍മാരും ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നില്ല.
മന്ത്രി എത്തിയപ്പോള്‍ രണ്ട് ഒപികള്‍ മാത്രമാണ് പ്രവര്‍ത്തിച്ചിരുന്നത്. സംഭവത്തില്‍ സൂപ്രണ്ടിനോട് മന്ത്രി ക്ഷുഭിതയായി. കൂടാതെ സൂപ്രണ്ടിനെ സ്ഥലം മാറ്റുകയും ചെയ്തു.
ആശുപത്രിയില്‍ മരുന്നുകള്‍ ലഭിക്കുന്നില്ലെന്ന് മന്ത്രിയോട് രോഗികള്‍ പരാതിപ്പെട്ടു. നിരവധി രോഗികളാണ് ആരോഗ്യമന്ത്രിയുടെ അടുത്ത് വന്ന് പരാതി പറഞ്ഞത്. ആശുപത്രിയില്‍ ബ്ലഡ് ബാങ്ക് പ്രവര്‍ത്തിക്കുന്നില്ല, ഫര്‍മസിയില്‍ ആവശ്യത്തിന് മരുന്നുകളില്ല. ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വളരെ മോശം തുടങ്ങിയ നിരവധി പരാതികളാണ് മന്ത്രിയോട് പറഞ്ഞത്.