Home News തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്; പ്രകടമാകുന്നത് ഭരണത്തിനെതിരായ വികാരമെന്ന്‌ പ്രതിപക്ഷ നേതാവ്

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്; പ്രകടമാകുന്നത് ഭരണത്തിനെതിരായ വികാരമെന്ന്‌ പ്രതിപക്ഷ നേതാവ്

188
0

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ എല്ലാ റൗണ്ടിലും കൂറ്റൻ മുന്നേറ്റം നടത്തുകയാണ് യു ഡി എഫ്. വൻ വിജയത്തിലേക്ക് നീങ്ങുമ്പോൾ പ്രതികരണ൦ നടത്തിയിരിക്കുകയാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.
ഭരണത്തിനെതിരായ വികാരമാണ് തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രകടമായതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. മറ്റ് വിലയിരുത്തലുകളൊക്കെ പിന്നീടാകാം. പി ടിയേക്കാള്‍ വോട്ടുകള്‍ ഉമ തോമസ് നേടുമെന്ന് പറഞ്ഞിരുന്നു. മറ്റ് അവകാശവാദങ്ങളൊന്നും ഇല്ലെന്നും പ്രതീക്ഷിച്ചത് പോലെ എല്ലാം സംഭവിക്കുന്നുണ്ടെന്നും വി ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഒരു ഉപതെരഞ്ഞെടുപ്പ് ഫലം പ്രതിപക്ഷ നേതാവിന്റെ പ്രകടനത്തിന്റെ വിലയിരുത്തലുകൾ ഉണ്ടായിരുന്നു. പി ടിയേക്കാള്‍ ഭൂരിപക്ഷം ഉമ തോമസ് നേടുമെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രവചനം ഇപ്പോള്‍ യാഥാര്‍ഥ്യമാകുകയാണ്.

വോട്ടെണ്ണല്‍ ആറാം റൗണ്ടിലെത്തുമ്പോള്‍ യുഡിഎഫിന്റെ ഉമാ തോമസ് കരുത്ത് തെളിയിച്ചിരിക്കുകയാണ്. പി.ടി തോമസിന് ലഭിച്ചതിനേക്കാള്‍ ഇരട്ടി ലീഡാണ് ഉമാ തോമസിന് ലഭിച്ചിരിക്കുന്നത്. നിലവില്‍ 12216 വോട്ടുകളാണ് ഉമാ തോമസിന് ലഭിച്ചിരിക്കുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിന് 18520 വോട്ടുകള്‍ ലഭിച്ചിട്ടുണ്ട്. എന്‍ഡിഎയുടെ നിലവിലെ വോട്ടുകൾ 6023 ആണ്.

Previous articleലീഡ് പതിനായിരം കടന്ന് ഉമയുടെ തേരോട്ടം; തൃക്കാക്കരയിൽ നിലം തൊടാനാവാതെ എൽഡിഎഫ്
Next articleയുഡിഎഫ് സ്ഥാനാർഥി ഉമ തോമസിനെ അഭിനന്ദിച്ചു കെ.വി.തോമസ്