മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണം ഉണ്ടായിട്ടും ഇ ഡി കേസെടുത്തില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പാര്‍ട്ടി പ്രവര്‍ത്തകരെ സി.പി.എം തെരുവ് ഗുണ്ടകള്‍ ആക്രമിച്ചാല്‍ പ്രതിരോധിക്കുമെന്ന് സതീശന്‍ പറഞ്ഞു.
സിപിഐഎമ്മും- ബി ജെ പിയും തമ്മില്‍ ധാരണയുണ്ട്. സംഘപരിവാറിന് ഏറ്റവും ഇഷ്ടമുള്ള മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. താത്പര്യങ്ങള്‍ക്കനുസരിച്ചാണ് ഇ ഡി കേസെടുക്കുന്നത്. കേന്ദ്ര ഏജന്‍സികളെ വിശ്വാസത്തിലെടുക്കാന്‍ സാധിക്കില്ല. അതിനാല്‍ സ്വര്‍ണ്ണക്കടത്തില്‍ ഹൈക്കോടതിയുടെ നേതൃത്വത്തില്‍ സമഗ്രമായ അന്വേഷണം ആവശ്യമാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു
ഒരു അവതാരങ്ങളും ഉണ്ടാകില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രിക്ക് അവതാരങ്ങളെ മുട്ടിയിട്ട് നടക്കാന്‍ സാധിക്കുന്നില്ല, എന്തു കൊണ്ടാണ് ഈ അവതാരത്തെ (ഷാജ് കിരണ്‍) ചോദ്യം ചെയ്യാന്‍ സാധിക്കുന്നില്ലെന്നും വിഡി സതീശന്‍ ചോദിച്ചു. ഒരു കേസിലും അന്വേഷണം നടക്കുന്നില്ല. തെളിവ് കൊടുക്കുന്നവര്‍ക്ക് എതിരെയാണ് അന്വേഷണം. മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും വേണ്ടി ഹവാല പണം വിദേശത്തേക്ക് കടത്തുന്നുണ്ടെന്ന് പറഞ്ഞിട്ടു പോലും ഷാജ് കിരണിനെ ചോദ്യം ചെയ്യാന്‍ തയാറാകാത്തത് എന്തുകൊണ്ടാണെന്നും വി ഡി സതീശന്‍ ചോദിച്ചു