പൊതുമരാമത്ത് മന്ത്രിക്കെതിരെ വിമര്‍ശനവുമായി പ്രതിപക്ഷനേതാവ് വി ഡി സതീശന്. റോഡിലെ കുഴിയുമായി ബന്ധപ്പെട്ടാണ് മന്ത്രിക്ക് എതിരെ സതീശന് ആരോപണം ഉന്നയിച്ചത്.
റോഡുകളില്‍ മഴക്കാലപൂര്‍വ ജോലി നടന്നിട്ടില്ല എന്ന വാദത്തില്‍ ഉറച്ച് നില്ക്കുന്നു എന്നും സതീശന് വ്യക്തമാക്കി. വകുപ്പിനുള്ളിലെ തര്‍ക്കവും പൊതുമരാമത്ത് വകുപ്പിന്റെ കെടുകാര്യസ്ഥതയുമാണ് ജോലി മുടങ്ങാന്‍ കാരണം. പൊതുമരാമത്ത് മന്ത്രി പഴയ മന്ത്രി ജി. സുധാകരനോട് കാര്യങ്ങള്‍ ചോദിച്ച് മനസിലാക്കണമെന്നും സതീശന് പറഞ്ഞു.
റോഡിലെ കുഴികള്‍ക്ക് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഉത്തരവാദി. ഒരു കാലത്തും ഇല്ലാത്ത രീതിയില്‍ റോഡ് മെയിന്റനന്‍സ് വൈകുകയാണെന്നും മന്ത്രി പറഞ്ഞു. റിയാസിന് പരിചയക്കുറവുണ്ട്. പഴയ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരനെ പോയി കണ്ട് റിയാസ് ഉപദേശങ്ങള്‍ തേടണം. പറയുന്ന കാര്യങ്ങള്‍ സുധാകരന് ഗൗരവത്തില്‍ എടുക്കാറുണ്ടായിരുന്നുവെന്നും ഉപദേശം തേടുന്നത് നല്ലതായിരിക്കുമെന്നും സതീശന് അഭിപ്രായപ്പെട്ടു.