തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മുഖ്യമന്ത്രി സഭയില്‍ കള്ളം പറഞ്ഞു, സ്വപ്നയുടെത് ഗുരുതര ആരോപണമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ആരോപണത്തെക്കുറിച്ച് കോടതി മേല്‍നോട്ടത്തില്‍ അനേഷിക്കണമെന്ന് വി ഡി സതീശന്‍ പറഞ്ഞു. സ്വപ്ന ഇന്നലെ ഉന്നയിച്ചത് പ്രതിപക്ഷ ആരോപണം ശരിവയ്ക്കുന്ന തരത്തിലുള്ളത്. ക്ലിഫ് ഹൗസിലെ സി സി ടി വി ദൃശ്യങ്ങള്‍ മുഖ്യമന്ത്രി പുറത്തുവിടണം. ബാഗേജ് എടുക്കാന്‍ മറന്നില്ലെന്ന് മുഖ്യമന്ത്രി സഭയില്‍ കള്ളം പറഞ്ഞു, മകളുടെ കാര്യത്തിലും മുഖ്യമന്ത്രി പറഞ്ഞത് കളളമാണ്.
ബഫര്‍ സോണ്‍ വിഷയത്തില്‍ സര്‍ക്കാര്‍ ചോദിച്ചുവാങ്ങിയ വിധിയെന്ന് വി ഡി സതീശന്‍ പറഞ്ഞു. സുപ്രിംകോടതി ഉത്തരവ് സംസ്ഥാനങ്ങളുടെ അഭിപ്രായങ്ങള്‍ ക്രോഡീകരിച്ച്. സര്‍ക്കാരും സിപിഐഎമ്മും ജനങ്ങളെ കബളിപ്പിക്കുന്നു. വനം വകുപ്പിനും നിയമ വകുപ്പിനും പിഴവ് സംഭവിച്ചെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ജനവാസ കേന്ദ്രങ്ങളെ ബഫര്‍ സോണില്‍ നിന്നും പൂര്‍ണമായി ഒഴിവാക്കണം എന്നായിരുന്നു 2013 -ലെ യുഡിഎഫ് സര്‍ക്കാരിന്റെ നിലപാട്. എന്നാല്‍ 2019-ല്‍ യുഡിഎഫ് തീരുമാനത്തിന് വിരുദ്ധമായി മന്ത്രിസഭാ തീരുമാനമെടുത്തു. ഇക്കാര്യത്തില്‍ ഹര്‍ത്താല്‍ നടത്തി ജനങ്ങളെ കബളിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.