Home News തൃക്കാക്കരയിലെ കള്ളവോട്ടിന് പിന്നില്‍ സിപിഎം, വ്യാപകമായി കള്ളവോട്ട് നടന്നു; വി ഡി സതീശന്‍

തൃക്കാക്കരയിലെ കള്ളവോട്ടിന് പിന്നില്‍ സിപിഎം, വ്യാപകമായി കള്ളവോട്ട് നടന്നു; വി ഡി സതീശന്‍

184
0

തൃക്കാക്കരയിലെ കള്ളവോട്ടിന് പിന്നില്‍ സിപിഎം ആണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സിപിഎം പ്രവര്‍ത്തകനാണ് കള്ളവോട്ട് ചെയ്തതിന് പൊലീസിന്റെ പിടിയിലായത്. വ്യാജ ഐഡി കാര്‍ഡ് നിര്‍മ്മിച്ചുകൊണ്ടാണ് ഡി വൈ എഫ് ഐ വില്ലേജ് സെക്രട്ടറി കള്ളവോട്ട് ചെയ്യാനെത്തിയത്.

മുംബൈയിലുള്ള ആളുടെ പേരിലാണ് കള്ള വോട്ട് നടന്നത്. ആളെ വിളിച്ചപ്പോള്‍ വരില്ലെന്നാണ് അറിയിച്ചിരുന്നത്. ഒരു ഐഡി കാര്‍ഡ് മാത്രമായി നിര്‍മ്മിക്കില്ലല്ലോ. അപ്പോള്‍ സിപിഐഎം വ്യാപകമായി വ്യാജ ഐഡി കാര്‍ഡ് നിര്‍മ്മിക്കുന്നുണ്ടെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. വ്യാപകമായി കള്ളവോട്ട് നടന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും ഇത് വരും ദിവസങ്ങളില്‍ വ്യക്തമാകുമെന്നും വി ഡി സതീശന്‍ പറഞ്ഞു.

പി.ടി തോമസ് വിജയിച്ചതിനേക്കാള്‍ വലിയ ഭൂരിപക്ഷത്തില്‍ ഉമ തോമസ് വിജയിക്കും. തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിനെതിരായ വ്യാജ അശ്ലീല വിഡിയോയുമായി യുഡിഎഫിന് യാതൊരു ബന്ധവുമില്ല. പോളിംഗ് ദിനമായതിനാല്‍ എല്‍ഡിഎഫ് കള്ളക്കഥ മെനഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു.

 

Previous articleഐപിഎല്ലിലെ മികച്ച ഇലവനുമായി സച്ചിന്‍; ക്യാപ്റ്റനായി ഹാര്‍ദിക്, സഞ്ജു പുറത്ത്
Next articleവിജയം സുനിശ്ചിതം, സാഹചര്യങ്ങള്‍ യുഡിഎഫിന് അനുകൂലമാണെന്ന് ഉമ തോമസ്