Home News കുര്‍ബാന ഏകീകരണം: വത്തിക്കാന്‍ സ്ഥാനപതി ഇന്ന് കൊച്ചിയിലെത്തും

കുര്‍ബാന ഏകീകരണം: വത്തിക്കാന്‍ സ്ഥാനപതി ഇന്ന് കൊച്ചിയിലെത്തും

97
0

വത്തിക്കാന്‍ സ്ഥാനപതി ഇന്ന് കൊച്ചിയിലെത്തും. കുര്‍ബാന വിവാദത്തില്‍ കര്‍ദിനാള്‍ വിരുദ്ധ നിലപാട് സ്വീകരിച്ച എറണാകുളം അങ്കമാലി അതിരൂപത ബിഷപ്പ് ആന്റണി കരിയിലിനെതിരായ നടപടി ചര്‍ച്ച ചെയ്യാനാണ് സ്ഥാനപതിയെത്തുന്നത്. വത്തിക്കാന്റെ ഇന്ത്യന്‍ സ്ഥാനപതി ലെയൊപോള്‍ഡ് ജിറെല്ലി ബിഷപ്പ് ആന്റണി കരിയിലിനെ നേരില്‍ കാണും. രാവിലെ എറണാകുളം ബിഷപ് ഹൗസിലായിരിക്കും കൂടിക്കാഴ്ച.

എന്നാല്‍ ഭയപ്പെടുത്തി രാജി വാങ്ങാന്‍ അനുവദിക്കില്ലെന്ന് കര്‍ദ്ദിനാള്‍ വിരുദ്ധ വിഭാഗം വൈദികര്‍ വ്യക്തമാക്കിയിട്ടുണ്ട്. ബിഷപ്പിനെ കണ്ട് രാജി വെക്കരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. അതിരൂപതയുടെ ആശങ്ക വൈദികര്‍ ഇന്ന് വത്തിക്കാന്‍ സ്ഥാനപതിയെ നേരില്‍ കണ്ട് അറിയിക്കാന്‍ ശ്രമിക്കും. കര്‍ദ്ദിനാള്‍ വിരുദ്ധ സമരങ്ങളെ പിന്തുണച്ചതിനും സിനഡ് തീരുമാനം പരസ്യമായി ലംഘിച്ചതുമാണ് ബിഷപ്പിനെതിരെ വത്തിക്കാന്‍ നടപടിയെടുത്തത് എന്നാണ് സൂചന.

കുര്‍ബാന ഏകീകരണം അങ്കമാലി രൂപതയില്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങള്‍ ഉണ്ടായിരുന്നു. ഏകീകൃത ബുര്‍ബാനയില്‍ കര്‍ദിനാള്‍ ആലഞ്ചേരിയുടെ നിലപാടിന് എതിരായിരുന്നു ബിഷപ്പ് മാര്‍ ആന്റണി കരിയില്‍ സ്വീകരിച്ചിരുന്നത്. ജനാഭിമുഖ കുര്‍ബാനയുമായി ബന്ധപ്പെട്ട് ഉടലെടുത്തിരിക്കുന്ന വിവാദങ്ങള്‍ കൂടുതല്‍ ശക്തമാവാണ് ഇതോടെ. കര്‍ദിനാള്‍ വിരുദ്ധ ചേരി പ്രത്യക്ഷമായ സമരമാര്‍ഗങ്ങള്‍ സ്വീകരിക്കാനുള്ള നീക്കവും ശക്തമാണ്.

 

 

 

Previous articleവിരമിക്കല്‍ പിന്‍വലിക്കുന്നു; വനിതാ ഐപിഎല്‍ കളിച്ചേക്കുമെന്ന് മിതാലി രാജ്
Next articleനാഷണൽ ഹെറാൾഡ് കേസിൽ പിടിമുറുക്കാൻ ഇഡി; സോണിയ ഗാന്ധിയെ ഇന്നും ചോദ്യം ചെയ്യും