വരാപ്പുഴ പീഡനക്കേസ് പ്രതിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിങ്കളാഴ്ച റായ്ഗഡിലെ കാശിദ് എന്ന ഗ്രാമത്തിലെ കിണറ്റിലാണ് പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പയ്യന്നൂര്‍ സ്വദേശി വിനോദ് കുമാര്‍ ആണ് കൊല്ലപ്പെട്ടത്. അടിച്ചു കൊന്ന ശേഷം കിണറ്റില്‍ കെട്ടിത്താഴ്ത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കല്ലുകെട്ടി താഴ്ത്തിയ നിലയിലായിരുന്നു മൃതദേഹം. ഇയാള്‍ മഹാരാഷ്ട്രയില്‍ ഒളിവില്‍ കഴിയുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.
പ്രദേശത്തെ ഒരു റിസോര്‍ട്ടില്‍ ജോലി ചെയ്ത് വരികയായിരുന്നു ഇയാള്‍. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ മഹാരാഷ്ട്ര പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇതിലൊരാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നാണ് വിവരം. സമീപത്തെ ആദിവാസി കോളനിയിലുള്ളവരാണ് പ്രതികള്‍. മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് വ്യക്തമാക്കി.
കേരളത്തില്‍ വിനോദിനെതിരെ 32ഓളം കേസുകളുണ്ട്. ഇതില്‍ വരാപ്പുഴ പീഡനക്കേസില്‍ വിനോദിനെ വെറുതെ വിട്ടിരുന്നു. ബന്ധുക്കളുടെ അനുവാദത്തോടെ വിനോദിന്റെ മഡതദേഹം റായ്ഗഡില്ത്തന്നെ സംസ്കരിച്ചു. എട്ടാം തീയതിയാണ് കൊലപാതകം നടക്കുന്നത്. അന്വേഷണത്തിനൊടുവില്‍ കഴിഞ്ഞ ദിവസമാണ് ആളെ തിരിച്ചറിഞ്ഞത്.