Home News ഒമിക്രോണ്‍; 40 വയസിന് മുകളിലുളളവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കാന്‍ ശുപാര്‍ശ

ഒമിക്രോണ്‍; 40 വയസിന് മുകളിലുളളവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കാന്‍ ശുപാര്‍ശ

69
0

കോവിഡിന്‌റെ പുതിയ വകഭേദമായ ഒമിക്രോണ്‍ രാജ്യത്ത് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കോവിഡ് 19 പ്രതിരോധ വാക്സിന്റെ ബൂസ്റ്റര്‍ ഡോസ് നല്‍കുന്ന കാര്യം പരിഗണിക്കണമെന്ന് കേന്ദ്രസര്‍ക്കാരിന് ശുപാര്‍ശ നല്‍കി ഇന്ത്യന്‍ സാര്‍സ് കൊവ് 2 ജെനോമിക്സ് കണ്‍സോര്‍ഷ്യം(ഐ.എന്‍.എസ്.എ.സി.ഒ.ജി.).

40 വയസ്സു മുതല്‍ പ്രായമുള്ളവര്‍ക്കും അധിക അപകട സാധ്യതയുള്ളവര്‍ക്കും ബൂസ്റ്റര്‍ ഡോസ് നല്‍കണമെന്നാണ് ദി ഇന്ത്യന്‍ സാര്‍സ് കോവ് 2 ജെനോമിക്സ് കണ്‍സേര്‍ഷ്യം പറയുന്നത്.

രോഗ ബാധിത പ്രദേശങ്ങളില്‍ നിന്നും അവിടേക്കും യാത്ര നിയന്ത്രിക്കേണ്ടതുണ്ടെന്നും ബാധിതരുടെ ട്രെസിങ് നടത്തേണ്ടതുണ്ടെന്നും വിദഗ്ധര്‍ പറഞ്ഞു. കൂടുതല്‍ ടെസ്റ്റുകള്‍ നടത്തേണ്ടതുണ്ടെന്നും അവര്‍ അറിയിച്ചു.നിലവില്‍ കര്‍ണാടകയില്‍ കണ്ടെത്തിയ രണ്ടുപേര്‍ക്ക് മാത്രമാണ് ഓമിക്രോണ്‍ ബാധ സ്ഥിരീകരിച്ചിട്ടുള്ളത്.

 

Previous articleഒമിക്രോണ്‍ സംശയം; കോഴിക്കോട് സ്വദേശിയുടെ സ്രവം പരിശോധനയ്ക്ക് അയച്ചു
Next articleകേരളത്തില്‍ ഇന്ന് 4,995 പേര്‍ക്ക് കോവിഡ്; രോഗമുക്തി 4,463