Home News സഞ്ജുവിനോട് കാട്ടുന്നത് അനാദരവ്, ലോകകപ്പ് ടീമില്‍ നിന്ന് മാറ്റിനിര്‍ത്താനുള്ള ഗൂഢ തന്ത്രമോ? വിമര്‍ശനവുമായി മന്ത്രി വി...

സഞ്ജുവിനോട് കാട്ടുന്നത് അനാദരവ്, ലോകകപ്പ് ടീമില്‍ നിന്ന് മാറ്റിനിര്‍ത്താനുള്ള ഗൂഢ തന്ത്രമോ? വിമര്‍ശനവുമായി മന്ത്രി വി ശിവന്‍കുട്ടി

104
0

ഇംഗ്ലണ്ടിനെതിരായ ടി-20 പരമ്പരയിലെ ഒരു മത്സരത്തില്‍ മാത്രം മലയാളി ക്രിക്കറ്റര്‍ സഞ്ജു സാംസണെ ഉള്‍പ്പെടുത്തിയതിനെ വിമര്‍ശിച്ച് മന്ത്രി വി ശിവന്‍കുട്ടി. സഞ്ജുവിനോട് കാട്ടുന്നത് അനാദരവാണ്, സഞ്ജുവിനെ ലോകകപ്പ് ടീമില്‍ നിന്ന് മാറ്റിനിര്‍ത്താനുള്ള ഗൂഢ തന്ത്രമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്നും ശിവന്‍കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ശിവന്‍കുട്ടി ബിസിസിഐയെ വിമര്‍ശിച്ചത്.

മന്ത്രി വി ശിവന്‍കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

ഇംഗ്ലണ്ടിനെതിരായ ഒന്നാം ട്വന്റി20 മത്സരത്തിനുള്ള ടീമില്‍ മാത്രം മലയാളി ക്രിക്കറ്റര്‍ സഞ്ജു സാംസണെ ഉള്‍പ്പെടുത്തിയത് അദ്ദേഹത്തിന്റെ പ്രതിഭയോടുള്ള അനാദരവാണ്. അയര്‍ലന്‍ഡിനെതിരായ ട്വന്റി20 പരമ്പരയിലും സഞ്ജുവിന് ഒരു മത്സരത്തില്‍ മാത്രമാണ് കളിക്കാന്‍ അവസരം നല്‍കിയത്. ആ മത്സരത്തില്‍ ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായ 77 റണ്‍സ് നേടിയിട്ടും സഞ്ജുവിനെ വേണ്ടവിധം പരിഗണിക്കാത്തത് ലോകകപ്പ് ടീമില്‍ നിന്ന് മാറ്റിനിര്‍ത്താനുള്ള ഗൂഢതന്ത്രമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്നാണ് ശിവന്‍കുട്ടി ഫേസ്ബുക്കില് കുറിച്ചത്.

ഇംഗ്ലണ്ടിനെതിരായ ആദ്യ ടി-20 മത്സരത്തില്‍ മാത്രമാണ് മലയാളി താരം സഞ്ജു സാംസണ്‍ ഇടം നേടിയിരിക്കുന്നത്. അവസാനത്തെ രണ്ട് ടി-20കളില്‍ താരത്തിന് ഇടം ലഭിച്ചില്ല. സഞ്ജുവിനെ തഴഞ്ഞതില്‍ രൂക്ഷ വിമര്‍ശനമാണ് ആരാധകര്‍ ഉയര്‍ത്തിയത്. അയര്‍ലന്‍ഡിനെതിരെ രണ്ടാം ടി20യില്‍ ഓപ്പണറായിറങ്ങി 42 പന്തില്‍ 9 ഫോറും നാല് സിക്‌സറും സഹിതം സഞ്ജു 77 റണ്‍സടിച്ചിരുന്നു.

 

Previous articleകള്ളപ്പണം വെളുപ്പിക്കല്‍ കേസ്; സഞ്ജയ് റാവത്തിനെ ഇ.ഡി ചോദ്യം ചെയ്യുന്നു
Next articleവി.കെ ശശികലയുടെ 15 കോടിയുടെ സ്വത്ത് ആദായനികുതി വകുപ്പ് മരവിപ്പിച്ചു