Home News ‘സ്വപ്ന സുരേഷിന്റെ ആരോപണം സിബിഐ അന്വേഷിക്കണമെന്ന് വി മുരളീധരന്‍

‘സ്വപ്ന സുരേഷിന്റെ ആരോപണം സിബിഐ അന്വേഷിക്കണമെന്ന് വി മുരളീധരന്‍

103
0

സ്വപ്ന സുരേഷിന്റെ ആരോപണം സിബിഐ അന്വേഷിക്കണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. ‘കേന്ദ്രസര്‍ക്കാരിന്റെ വിദേശകാര്യവകുപ്പിന് മുന്നില്‍ ഈ കാര്യങ്ങള്‍ ഔദ്യോഗികമായിട്ട് എത്തിയാല്‍ തീര്‍ച്ചയായും ആ കാര്യത്തില്‍ അന്വേഷണമുണ്ടാകും. ഒരു അധികാരവുമില്ലാത്തയാള്‍ക്ക്, കരാര്‍ ജീവനക്കാരന് ഈ ലോകത്ത് ഡിപ്ലോമാറ്റിക് ഐ ഡി കാര്‍ഡ് കൊടുത്ത ഒരു ചരിത്രവും ഉണ്ടായിട്ടില്ല.

അങ്ങനെ ഉള്ള ഒരാള്‍ക്ക് ഡിപ്ലോമാറ്റിക് ഐ ഡി കൊടുത്തതിനെ കുറിച്ച് മുഖ്യമന്ത്രി എന്തുകൊണ്ട് മൗനം പാലിക്കുന്നു. ലൈഫ് മിഷനിലെ കൈക്കൂലി, സ്വര്‍ണ്ണക്കടത്ത്,ഡിപ്ലോമാറ്റിക് ഐ ഡി ഇതെല്ലം പരസ്പരം ബന്ധപ്പെട്ട സ്ഥിതിയില്‍ തെളിവുകള്‍ പുറത്ത് വരണമെങ്കില്‍ സിബിഐ അന്വേഷിക്കണം. അത് മുഖ്യമന്ത്രി എന്തിന് ഭയക്കുന്നു എന്ന് എനിക്ക് അറിയില്ല’- വി മുരളീധരന്‍ പറഞ്ഞു.

Previous articleബ്രൂവറി അഴിമതി കേസ്; സര്‍ക്കാരിന് തിരിച്ചടി, ചെന്നിത്തലയ്ക്ക് രേഖകള്‍ നല്‍കണം
Next articleപട്ടിക വിഭാഗം ജനങ്ങളുടെ ഭവന നിര്‍മ്മാണത്തിന് 440 കോടി; മൂന്നു വര്‍ഷത്തിനകം വീടുകള്‍ നിര്‍മ്മിച്ചു നല്‍കും